X

ഗുജറാത്ത് ബി.ജെ.പിക്ക് വീണ്ടും തലവേദന; അതൃപ്തി രേഖപ്പെടുത്തി ബി.ജെ.പി എം.എല്‍.എ രംഗത്ത്

അഹമ്മദാബാദ്: ഗുജറാത്തിലെ ബി.ജെ.പി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഉയര്‍ത്തിയ പ്രശനങ്ങള്‍ കെട്ടടങ്ങും മുമ്പെ ഗുജറാത്തില്‍ പാര്‍ട്ടിക്ക് വീണ്ടും തലവേദന. മന്ത്രിസഭയില്‍ തന്റെ സമുദായത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി ഫിഷറീസ് മന്ത്രിയായ പര്‍ഷോത്തം സോളങ്കിയാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

‘അഞ്ചു തവണ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാന്‍. എന്നിട്ടും ഫിഷറീസ് മാത്രമാണ് നല്‍കിയിരിക്കുന്നത്. ഇത് കോലി സമുദായത്തെ വേദനിപ്പിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ കോലി സമുദായത്തിന് കൂടുതല്‍ പ്രാതിനിധ്യം കൊടുക്കണം. ഒന്നുകില്‍ തനിക്ക് കൂടുതല്‍ വകുപ്പുകള്‍ നല്‍കുകയോ അല്ലെങ്കില്‍ മറ്റൊരു കോലി നേതാവിനെ ക്യാബിനറ്റില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യണം’ സോളങ്കി് പറഞ്ഞു.

ഇന്ന് മുഖ്യമന്ത്രി വിജയ് രൂപാണിയെ കാണാന്‍ പോയിരുന്നു. എന്നാല്‍ അദ്ദേഹത്തിനെ കാണാന്‍ ഏതാണ്ട് നൂറോളം പേര്‍ അവിടെ ഉണ്ടായിരുന്നു. അതിനാല്‍ കൂടുതല്‍ സംസാരിക്കാന്‍ സാധിച്ചില്ല. നാലോ ്ഞ്ചോ ദിവസത്തിനുള്ളല്‍ തന്നെ കാണുമെന്ന് അദ്ദേഹം പറഞ്ഞെന്നും സോളങ്കി പറഞ്ഞു. ഭാവി നീക്കങ്ങള്‍ തന്റെ സമുദായം തീരുമാനിക്കുമെന്നും സോളങ്കി പറഞ്ഞു.

കഴിഞ്ഞ ആഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സോളങ്കി ക്യാബിനറ്റ് റാങ്ക് ലഭിക്കാത്തതിന്റെ പേരില്‍ ചുമതല ഏറ്റെടുത്തിരുന്നില്ല. കഴിഞ്ഞ സര്‍ക്കാരിലും മത്സ്യ ബന്ധന വകുപ്പായിരുന്ന സോളങ്കിക്ക് ലഭിച്ചിരുന്നത്.

നേരത്തെ നിരവധി തവണ ഫിഷറീസ് വകുപ്പ് കൈകാര്യ ഭാവ് നഗര്‍ എം.എല്‍.എയായ സോളങ്കി കോലി സമുദായക്കാരനാണ്.  മന്ത്രിയായിരിക്കുമ്പോഴുള്ള 400 കോടിയുടെ അഴിമതി ആരോപണം സോളങ്കി നേരിടുന്നുണ്ട്.

chandrika: