X
    Categories: indiaNews

‘രക്തം നല്‍കൂ..ചിക്കന്‍ തരാം’ രക്തദാനം പ്രോത്സാഹിപ്പിക്കാന്‍ പുതിയ നീക്കം

മുംബൈ: നിങ്ങളുടെ രക്തം നല്‍കൂ, ഞങ്ങള്‍ ഒരു കിലോ പനീറോ ചിക്കനോ നിങ്ങള്‍ക്ക് നല്‍കാം – മുംബൈയില്‍ പലയിടങ്ങളിലായി മറാത്തി ഭാഷയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററിന്റെ തര്‍ജ്ജിമയാണ്. ഭരണകക്ഷിയായ ശിവസേനാ നേതാവായ സമാധാന്‍ സാദ വര്‍വാങ്കറാണ് രക്തദാനം പ്രോത്സാഹിപ്പിക്കാന്‍ പുതിയ തന്ത്രം ആവിഷ്‌കരിച്ചിരിക്കുന്നത്.

രക്തം ദാനം ചെയ്യാനെത്തുന്നവര്‍ വളരെ കുറവായതിനാല്‍ നഗരത്തിലെ രക്ത ബാങ്കുകളെല്ലാം വലിയ പ്രതിസന്ധിയിലാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് രക്തദാനത്തിന് ആളുകള്‍ സന്നദ്ധരാവാത്ത അവസ്ഥയുണ്ടായത്. സാധാരണയായ ഒ പോസിറ്റീവ്, ബി പോസിറ്റീവ് എന്നീ രക്തഗ്രൂപ്പുകള്‍ ദിവസവും ആവശ്യമുണ്ട്. കാന്‍സര്‍, താലിസീമിയ രോഗികള്‍ക്കോ അപകടത്തില്‍പ്പെടുന്നവര്‍ക്കോ ഇത് ഉടനടി ആവശ്യമായി വരും.

‘നഗരത്തില്‍ രക്തം അത്യാവശ്യമാണ്. ഇത് ആളുകളെ രക്തദാനത്തിന് എത്തിച്ചേക്കും’ – സര്‍വാങ്കര്‍ പറഞ്ഞു. ഡിസംബര്‍ 13ന് 10 മണി മുതല്‍ മുംബൈയിലെ ന്യൂ പ്രഭാദേവി റോഡില്‍ രാജ്ഭാഹു സാല്‍വി ഗ്രൗണ്ടില്‍വെച്ചാണ് രക്തദാനക്യാമ്പ് നടക്കുന്നത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: