X

വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ അബുദാബി റോഡുകളില്‍ പുതിയ സംവിധാനം

അബുദാബി: വാഹനമോടിക്കുന്നവര്‍ക്ക് വിവിധ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനായി അബുദാബിയിലെ പ്രധാന റോഡുകളില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി.

ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍, അബുദാബി പൊലീസ് എന്നിവയുടെ ഏകോപനത്തിലൂടെയാണ് അപകടരഹിതമായ യാത്ര എന്ന ലക്ഷ്യത്തോടെ പുതിയ മുന്നറിയിപ്പ് സംവിധാനം നടപ്പാക്കിയിട്ടുള്ളത്.
നഗരത്തിനു പുറത്തുള്ള പ്രധാന ഹൈവെകളിലും മറ്റും ചുവപ്പ്, നീല, മഞ്ഞ എന്നീ നിറങ്ങളിലുള്ള ലൈറ്റുകളാണ് ഇതിനായി സ്ഥാപിച്ചിട്ടുള്ളത്.

മഴ, കാറ്റ്, മണല്‍ക്കാറ്റ്, മൂടല്‍മഞ്ഞ് എന്നിവ ഉള്‍പ്പെടുന്ന അസ്ഥിരമായ കാലാവസ്ഥയില്‍ ഈ ലൈറ്റുകള്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കും. ഇതുവഴി ഡ്രൈവര്‍മാര്‍ വേഗത കുറയ്ക്കാനും സുരക്ഷ ഉറപ്പാക്കാൻ കഴിയുകയും ചെയ്യും.

റോഡില്‍ അപകടമുണ്ടായാല്‍ ഡ്രൈവര്‍മാരെ അറിയിക്കാന്‍ ചുവപ്പ്, നീല നിറങ്ങളില്‍ ലൈറ്റുകള്‍ മിന്നിക്കൊണ്ടിരിക്കും. മൂടല്‍മഞ്ഞ്, പൊടി, മഴ തുടങ്ങിയ അസ്ഥിരമായ കാലാവസ്ഥയില്‍ മുന്നറിയിപ്പ് നല്‍കാന്‍ ‘മഞ്ഞ’ നിറത്തിലാണ് ഫ്‌ളാഷ് ലൈറ്റുകള്‍ മിന്നുക.

ഓരോ 200 മീറ്ററിലും സ്ഥാപിച്ചിട്ടുള്ള ലൈറ്റുകള്‍ രാപകല്‍ ഭേദമെന്യേ വ്യക്തമാകുന്ന തരത്തില്‍ പ്രകാശ ശേഷിയുള്ളവയാണ്.

webdesk13: