X
    Categories: CultureMoreNewsViews

വൈദ്യുതി നിയന്ത്രണം വേണ്ടി വരും; 750 മെഗാവാട്ടിന്റെ കുറവ്: മന്ത്രി എം.എം മണി

തൊടുപുഴ: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി എം.എം മണി. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് പവര്‍ഹൗസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടു. വൈദ്യുതി ഉല്‍പാദനത്തില്‍ 350 മെഗാവാട്ടിന്റെ കുറവുണ്ടായി. കേന്ദ്ര പൂളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയിലും കുറവ് വന്നു. സംസ്ഥാനത്ത് ആകെ 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുള്ളത്. പുറത്ത് നിന്ന് കൂടുതല്‍ വൈദ്യതി വാങ്ങി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പി.കെ ശശിക്കെതിരായ ആരോപണത്തില്‍ കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ പാര്‍ട്ടി നടപടിയെടുക്കും. അന്വേഷണം പുരോഗമിക്കുകയാണ്. ആരോപണം ഉന്നയിച്ച വ്യക്തിക്ക് എപ്പോള്‍ വേണമെങ്കിലും പൊലീസിനെ സമീപിക്കാമെന്നും മണി പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: