X

ഓസ്ട്രലിയന്‍ ഓപ്പണ്‍; ബൊപ്പണ്ണ- സാനിയ സഖ്യം ഫൈനലില്‍

ഓസ്ട്രലിയന്‍ മിക്‌സഡ് ഡബിള്‍സില്‍ ബൊപ്പണ്ണ-സാനിയ സഖ്യം ഫൈനലില്‍. ബ്രിട്ടന്റെ ക്രവാഷിക്-നീല്‍ ഷുപ്‌സ്‌കി സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങളുടെ ജയം. ഓസ്ട്രലിയന്‍ ഓപ്പണ്‍ സാനിയയുടെ കരിയറിലെ അവസാന ടൂര്‍ണമെന്റായിരിക്കും.

2009ല്‍ സാനിയ മിര്‍സ-മഹേഷ് ഭൂപതി സഖ്യം ഓസ്ട്രലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ട്രോഫി നേടിയിരുന്നു. മിക്‌സഡ് ഡബിള്‍സില്‍ ഫ്രഞ്ച് ഓപ്പണ്‍ (2012), യുഎസ് ഓപ്പണ്‍ (2014) കിരീടങ്ങളും സാനിയ മിര്‍സ നേടിയിട്ടുണ്ട്. വനിതാ ഡബിള്‍സിലും മൂന്ന് ഗ്രാന്‍ഡ് ലാം സാനിയ മിര്‍സയ്ക്ക് ഉണ്ട്.

webdesk12: