X

ന്യൂസ് ക്ലിക്ക് കേസ്: രാജ്യത്ത് ഇപ്പോള്‍ അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായ സാഹചര്യം: അരുന്ധതി റോയ്‌

മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട കേസില്‍ മാധ്യമ പ്രവര്‍ത്തകരടക്കം 50 ഓളം പേരുടെ വീടുകളില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് അരുന്ധതി റോയ്. രാജ്യത്തെ നിലവിലെ സാഹചര്യം അടിയന്തരവാസ്ഥ കാലത്തേക്കാള്‍ ഭീകരമെന്ന് അരുന്ധതി റോയ് മാധ്യമങ്ങളോട് പറഞ്ഞു.

അടിയന്തരാവസ്ഥ ഒരു പ്രത്യേക സമയക്രമത്തില്‍ മാത്രമേ നടപ്പിലാക്കാനാകൂ, എന്നാല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഭരണഘടനയും തിരുത്താനും ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താനുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും ശ്രമം അവര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ അവസാനമില്ലാതെ തുടരും. ബിജെപി 2024 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇന്ത്യ ജനാധിപത്യ രാജ്യമായി തുടരില്ലെന്നും അരുന്ധതി റോയ് പറഞ്ഞു. റെയ്ഡിനെതിരെ ദില്ലിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്താണ് അരുന്ധതി റോയി പ്രതികരിച്ചത്.

മുഖ്യധാരാ മാധ്യമങ്ങളെ ഇനിയും മാധ്യമങ്ങളായി കാണാനാകില്ല. ഡിജിറ്റല്‍ രം?ഗത്ത് തുടങ്ങിവച്ച പുതിയ മാധ്യമ പ്രവര്‍ത്തനം സര്‍ക്കാറിന് സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്തയെയും എച്ച് ആര്‍ തലവന്‍ അമിത് ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ അരുന്ധതി റോയ് പറഞ്ഞു.

ജേര്‍ണലിസവും ഭീകരവാദവും തമ്മില്‍ എങ്ങനെയാണ് വേര്‍തിരിവില്ലാതിരിക്കുന്നത്? വിശദീകരണമൊന്നും നല്‍കാതെ എങ്ങനെയാണ് മാധ്യമപ്രവ!ര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കാനാവുക? എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ കുറ്റമെന്തെന്ന് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. സര്‍ക്കാരിന് താത്പര്യമുള്ള വാര്‍ത്തകള്‍ മാത്രമാണ് ജനങ്ങളിലേക്ക് എത്താന്‍ അനുവദിക്കുന്നത്. മോദി സര്‍ക്കാര്‍ ഭയത്തിലാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇപ്പോള്‍ മുതല്‍ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന ഡിസംബര്‍ വരെയും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മെയ് മാസത്തിലുമായി നിരവധി അറസ്റ്റുകള്‍ നടക്കുമെന്ന് താന്‍ ഭയപ്പെടുന്നുവെന്നും അരുന്ധതി റോയ് വ്യക്തമാക്കി.

webdesk14: