സിഡ്‌നി:ഹൃദായാഘാതത്തെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട കിവീസിന്റെ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ക്രിസ് കെയിന്‍സ് സുഖം പ്രാപിക്കുന്നതായി അദ്ദേഹത്തിന്റെ ഭാര്യ മിലേനെ അറിയിച്ചു.
51 കാരനായ കെയിന്‍സ് ഇപ്പോള്‍ സിഡ്‌നിയിലെ സെന്റ് വിന്‍സെന്റ് ആശുപത്രിയിലാണ്. കാര്‍ഡിയോ വാസ്‌കുലര്‍ സര്‍ജറിക്ക് വിധേയനായ കെയിന്‍സിന് പെട്ടെന്ന് എന്താണ് സംഭവിച്ചത് എന്നത് വ്യക്തമല്ല. കിവീസിന് വേണ്ടി 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും കളിച്ചിട്ടുള്ള കെയിന്‍സ് ദേശീയ ജഴ്‌സിയില്‍ രണ്ട് ടി-20 മല്‍സരങ്ങളും കളിച്ചിരുന്നു. 2006 ലാണ് അദ്ദേഹം രാജ്യാന്തര ക്രിക്കറ്റ് വിട്ട് ക്രിക്കറ്റ് കമന്റേറ്ററായത്. കെയിന്‍സിന്റെ പിതാവ് ലാന്‍സും ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.