X

ശ്മശാന തീരമായി ഗംഗാതടം

പ്രയാഗ് രാജ്: ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജില്‍ ഗംഗയുടെ തീരത്ത് നിന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. പ്രയാഗ്‌രാജിലെ ത്രിവേണി സംഗമ മേഖലയിലാണ് മുഴുവന്‍ മൂടാത്ത രീതിയില്‍ ചീഞ്ഞളിഞ്ഞ തരത്തില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്
പ്രദേശ വാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട്-മൂന്ന് മാസങ്ങളായി നിരവധി പേര്‍ ഗംഗയുടെ തീരത്ത് മണലില്‍ മൃതദേഹങ്ങള്‍ കുഴിച്ചിടാറുണ്ടെന്നും കനത്ത കാറ്റില്‍ മണല്‍ മാറിയതാണ് ദ്രവിച്ച രൂപത്തിലുള്ള മൃതദേഹങ്ങള്‍ പുറത്തു വരാന്‍ കാരണമെന്നും കഴുകന്‍മാരും പട്ടികളും മറവു ചെയ്ത മൃതദേഹങ്ങള്‍ പലതും പുറത്തേക്ക് വലിച്ചിട്ടതാവാമെന്നും പ്രദേശവാസിയായ ദിന യാദവ് പറഞ്ഞു.
കോവിഡ് മഹാമാരിയുടെ കാലത്ത് സര്‍ക്കാര്‍ കുറച്ചു കൂടി ജാഗ്രത പാലിക്കണം. ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍ പ്രദേശത്ത് അസുഖങ്ങള്‍ പകരാന്‍ കാരണമാകുമെന്നും ജനങ്ങള്‍ നിസഹായരാണെന്നും പ്രദേശവാസിയായ സഞ്ജയ് ശ്രീവാസ്തവ പറഞ്ഞു. മേഖലയിലെ പലരും ദരിദ്ര പശ്ചാതലത്തിലുള്ളതാണ്. ഇവരില്‍ പലരുടേയും കുടുംബാംഗങ്ങള്‍ മരിച്ചാല്‍ പോലും മാന്യമായ രീതിയില്‍ സംസ്‌കരണത്തിന് സൗകര്യമില്ലാത്തതാണ് ഇത്തരത്തില്‍ ഗംഗ മണലില്‍ അടക്കം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഗംഗയിലെ ജലത്തിന് ദുര്‍ഗന്ധം ഉള്ളതിനാല്‍ വിശ്വാസികളാരും ഇപ്പോള്‍ ഗംഗയില്‍ മുങ്ങാറില്ലെന്നും അദ്ദേഹം പറഞ്ഞു. ചുരുങ്ങിയത് 400-500 പേരുടെ മൃതദേഹമെങ്കിലും ഇവിടെ ഗംഗയുടെ തീരത്ത് അടക്കം ചെയ്തിട്ടുണ്ടാവും. ഇത് വിശുദ്ധമായ പ്രദേശമാണ്. ആളുകള്‍ വിശുദ്ധിയോടെ ഗംഗയില്‍ സ്‌നാനം ചെയ്യാനെത്തുന്ന സ്ഥലം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇനി ആരും ഇവിടെക്ക് വരില്ലെന്ന് പ്രദേശവാസിയായ കുന്‍വര്‍ ജീത് പറഞ്ഞു. യു.പിയിലെ ഉന്നാവിലും സമാന ചിത്രമാണ് കാണാനാവുന്നത്. കഴിഞ്ഞ ആഴ്ച ഗാസിപൂരിലും ബിഹാറിലെ ബക്‌സറിലും ഗംഗയില്‍ ഒഴുകി നടക്കുന്ന രീതിയില്‍ നൂറു കണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.
അതേ സമയം പ്രയാഗ് രാജില്‍ നിന്നും കണ്ടെത്തിയത് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ ഇത്രയധികം പേരെ ഗംഗയുടെ തീരത്ത് അടക്കുന്ന കാഴ്ച മുമ്പ് കണ്ടിട്ടില്ലെന്നും കോവിഡ് വ്യാപനത്തിന് ശേഷമാണ് ഇത്തരം കാഴ്ചകള്‍ ആദ്യമായി കാണുന്നതെന്നുമാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്.
ഞങ്ങള്‍ ഇത്രയധികം മൃതദേഹങ്ങള്‍ ഗംഗ തീരത്ത് കണ്ടിട്ടില്ല. ആയിരക്കണക്കിന് പേരുടെ മൃതദേഹങ്ങളാണ് ഇവിടെ അടക്കിയിട്ടുള്ളത്. സര്‍ക്കാര്‍ സ്വച്ഛ് ഭാരത് പിന്തുടര്‍ന്ന് ഇവിടം ശുദ്ധീകരിക്കണം സഞ്ജയ് ശ്രീവാസ്തവ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന കണക്ക് അനുസരിച്ച് യു.പിയില്‍ നിലവില്‍ 1,93,815 സജീവ കോവിഡ് കേസുകളാണുള്ളത്. 16,957 പേരാണ് യു.പിയില്‍ ഇതുവരെ മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്.

web desk 3: