X
    Categories: MoreViews

ലഫ്. ഗവര്‍ണര്‍ സ്വന്തം നിലക്ക് നിലപാടെടുക്കേണ്ട; എ.എ.പി നിലപാടിന് സുപ്രീം കോടതിയില്‍ ജയം

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനാണെന്ന് സുപ്രീം കോടതി. സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ തീരുമാനമെടുക്കേണ്ടത്. ലഫ്. ഗവര്‍ണര്‍ക്ക് സ്വന്തം നിലക്ക് നിലപാടെടുക്കാന്‍ അധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞു. അതേസമയം ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

സുപ്രീം കോടതിയുടെ പ്രധാന നിരീക്ഷണങ്ങള്‍ ഇവയാണ്:

  • ലെഫ്റ്റനന്റ് ഗവര്‍ണര്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ വിശ്വാസത്തിലെടുത്തു മുന്നോട്ടുപോകണം.
  • എല്ല ഫയലുകളും രാഷ്ട്രപതിക്ക് അയക്കേണ്ട കാര്യമില്ല; കൂട്ടുത്തരവാദിത്വമാണുള്ളത്
  • സര്‍ക്കാര്‍ നയങ്ങളെയും തീരുമാനങ്ങളെയും ഗവര്‍ണര്‍ തടയരുത്.
  • ഗവര്‍ണര്‍ക്കു സ്വതന്ത്രമായ അധികാരങ്ങള്‍ ഇല്ല.
  • മന്ത്രിസഭയുടെ നിര്‍ദേശങ്ങള്‍ ഗവര്‍ണര്‍ പരിഗണിക്കണം.
  • ആര്‍ട്ടിക്കിള്‍ 239 AA നല്‍കിയ അധികാരം ഉപയോഗിക്കുമ്പോള്‍ ജനതാല്‍പര്യത്തിനു മുന്‍തൂക്കം നല്‍കണം.
  • ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി ഇല്ല.
  • സര്‍ക്കാരും ഗവര്‍ണറും നിരന്തരം ഏറ്റുമുട്ടുന്നത് അരാജകത്വത്തിലേക്കു നയിക്കും.

ഡല്‍ഹിയുടെ ഭരണത്തലവന്‍ ലഫ്റ്റനന്റ് ഗവര്‍ണറാണെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചത്.
മുതിര്‍ന്ന അഭിഭാഷകരുടെ നീണ്ടനിരയാണ് ആം ആദ്മി സര്‍ക്കാറിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്‍, ഇന്ദിര ജയ്‌സിങ് എന്നിവര്‍ ഡല്‍ഹി സര്‍ക്കാറിന് വേണ്ടി ഹാജരായപ്പോള്‍ കേന്ദ്രത്തിന് വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് കോടതിയില്‍ ഹാജരായി

chandrika: