X

സ്വാതന്ത്ര്വദിനാഘോഷം: കോവിഡ് പ്രോട്ടോക്കോള്‍ കര്‍ക്കശം

തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചായിരിക്കണം സ്വാതന്ത്ര്വദിനാഘോഷം ചടങ്ങുകള്‍ സംഘടിപ്പിക്കേണ്ടത്. കോവിഡ് മൂന്നണി പ്പോരാളികളായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചിത്വതൊഴിലാളികള്‍ എന്നിവരെ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനതല ചടങ്ങ് ഒഴികെയുള്ളയിടങ്ങളില്‍ ഇവരുടെ എണ്ണം 12ല്‍ താഴെയായിരിക്കണം. പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍ മാര്‍ക്കും ചടങ്ങില്‍ അനുമതിയുണ്ടാവില്ല. പ്‌ളാസ്റ്റിക് ഉപയോഗിച്ചുള്ള ദേശീയ പതാകകളുടെ നിര്‍മാണവും വിതരണവും വില്‍പനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്. ചടങ്ങില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാനും നിര്‍ദ്ദേശമുണ്ട്.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 15ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തും.സായുധസേനകളുടെയും സായുധമല്ലാത്ത ഘടകങ്ങളുടെയും അഭിവാദ്യം സ്വീകരിക്കും. ജില്ലകളില്‍ ചുമതലപെട്ട മന്ത്രിമാര്‍ രാവിലെ 9 മണിക്കോ അതിനു ശേഷമോ പതാക ഉയര്‍ത്തും. കോവിഡിന്റെ
പശ്ചാത്തലത്തില്‍ ജില്ലകളില്‍ ക്ഷണിതാക്കളുടെ എണ്ണം നൂറില്‍ താഴെയായിരിക്കും

പഞ്ചായത്ത് തലങ്ങളിലും രാവിലെ ഒന്‍പതിനോ അതിനു ശേഷമോ പതാക ഉയര്‍ത്തും. ബ്‌ളോക്ക് തലത്തില്‍ സബ് ഡി വിഷണല്‍ മജിസ്‌ട്രേട്ടോ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റാ പതാക ഉയര്‍ത്തും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷനുകളില്‍ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, മേയര്‍ എന്നിവര്‍ പതാക ഉയര്‍ത്തും. തദ്ദേശ സ്ഥാപന തലങ്ങളില്‍ ക്ഷണിതാക്കളുടെ എണ്ണം 50ല്‍ താഴെയായിരിക്കണം. സര്‍ക്കാര്‍ ഓഫീസുകളിലും മറ്റു സ്ഥാപനങ്ങളിലും വകുപ്പ് മേധാവിയോ ഓഫീസ് മേധാവിയോ പതാക ഉയര്‍ത്തും.

web desk 3: