Connect with us

kerala

സ്വാതന്ത്ര്വദിനാഘോഷം: കോവിഡ് പ്രോട്ടോക്കോള്‍ കര്‍ക്കശം

ചടങ്ങില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാനും നിര്‍ദ്ദേശമുണ്ട്.

Published

on

തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചായിരിക്കണം സ്വാതന്ത്ര്വദിനാഘോഷം ചടങ്ങുകള്‍ സംഘടിപ്പിക്കേണ്ടത്. കോവിഡ് മൂന്നണി പ്പോരാളികളായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചിത്വതൊഴിലാളികള്‍ എന്നിവരെ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനതല ചടങ്ങ് ഒഴികെയുള്ളയിടങ്ങളില്‍ ഇവരുടെ എണ്ണം 12ല്‍ താഴെയായിരിക്കണം. പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍ മാര്‍ക്കും ചടങ്ങില്‍ അനുമതിയുണ്ടാവില്ല. പ്‌ളാസ്റ്റിക് ഉപയോഗിച്ചുള്ള ദേശീയ പതാകകളുടെ നിര്‍മാണവും വിതരണവും വില്‍പനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്. ചടങ്ങില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാനും നിര്‍ദ്ദേശമുണ്ട്.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 15ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തും.സായുധസേനകളുടെയും സായുധമല്ലാത്ത ഘടകങ്ങളുടെയും അഭിവാദ്യം സ്വീകരിക്കും. ജില്ലകളില്‍ ചുമതലപെട്ട മന്ത്രിമാര്‍ രാവിലെ 9 മണിക്കോ അതിനു ശേഷമോ പതാക ഉയര്‍ത്തും. കോവിഡിന്റെ
പശ്ചാത്തലത്തില്‍ ജില്ലകളില്‍ ക്ഷണിതാക്കളുടെ എണ്ണം നൂറില്‍ താഴെയായിരിക്കും

പഞ്ചായത്ത് തലങ്ങളിലും രാവിലെ ഒന്‍പതിനോ അതിനു ശേഷമോ പതാക ഉയര്‍ത്തും. ബ്‌ളോക്ക് തലത്തില്‍ സബ് ഡി വിഷണല്‍ മജിസ്‌ട്രേട്ടോ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റാ പതാക ഉയര്‍ത്തും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷനുകളില്‍ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, മേയര്‍ എന്നിവര്‍ പതാക ഉയര്‍ത്തും. തദ്ദേശ സ്ഥാപന തലങ്ങളില്‍ ക്ഷണിതാക്കളുടെ എണ്ണം 50ല്‍ താഴെയായിരിക്കണം. സര്‍ക്കാര്‍ ഓഫീസുകളിലും മറ്റു സ്ഥാപനങ്ങളിലും വകുപ്പ് മേധാവിയോ ഓഫീസ് മേധാവിയോ പതാക ഉയര്‍ത്തും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തിന്റെ രാഷ്ട്രീയ മനസ് യു.ഡി.എഫിനൊപ്പം

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തെ തന്നെ മാറ്റിയെഴുതിയ വിജയമാണ് യു.ഡി.എഫിന് നേടാനായത്.

Published

on

തിരുവനന്തപുരം കേരളത്തിന്റെ രാഷ്ട്രിയ മനസ് ആര്‍ക്കൊപ്പമെന്ന് വ്യക്തമാക്കി, യുഡി.എഫിന്റെ വന്‍ തിരിച്ചുവാരവ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തെ തന്നെ മാറ്റിയെഴുതിയ വിജയമാണ് യു.ഡി.എഫിന് നേടാനായത്. യുഡി.എഫിന്റെ വിജയം സമാനതകളില്ലാത്തതാണ്. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് വലിയ വിജയം ഉണ്ടാകുമ്പേഴും ത്രിതല പഞ്ചായത്തുകളിലേറെയും ം ഇടതുമുന്നണിക്കൊപ്പം നില്‍ക്കുകയാണ് പതിവ്. ആ കിഴ്‌വഴക്കത്തെ പോലും അട്ടിമറിച്ചാണ് കേരളമാകെ ത്രിവര്‍ണമണിഞ്ഞത്.
നാടും നഗരവും യുഡി.എഫിനെ ചേര്‍ത്തുപിടിച്ചതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമാകുകയാണ്. ഭരണത്തുടര്‍ച്ച എന്ന അവകാശവാദത്തിന് ഒരുമുഴം മുന്നേ തിരിച്ചടി നല്‍കിയെന്നു വേണം വിലയിരുത്താന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരിക്കലും നേരിട്ടിട്ടില്ലാത്ത തകര്‍ച്ച നേരിട്ട് ഇടതുമു
ന്നണി പടുകൂഴിയിലേക്ക് കുപ്പു കുത്തുന്ന കാഴ്ചയാണിത്. മൂന്ന് മുന്നണികളുടെയും ശക്തി രാഷ്ട്രീയമായ ശക്തി പരിശോധിക്കുന്നത് ജില്ലാ പഞ്ചായത്ത് കോര്‍പറേഷന്‍ തലങ്ങളിലാണ് ഇവിടങ്ങളിലെല്ലാം ഇടതു മുന്നണി തരിപ്പണമായി. യുഡിഎഫിന്റെ വരവ് ജനം എത്രത്തോളം ആഗ്രഹിക്കുന്നെന്ന് വ്യക്തമാക്കുന്ന വോട്ടിംഗ് നിലയാണ് കണ്ടത്. കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ പോലും സി.പി.എമ്മിന്റെ അടിത്തറ ഇളകുന്നതാണ് കാണുന്നത്. ഈ തിരിച്ചടി മറികടക്കുക എന്നത് ചുരുങ്ങിയ വേളയില്‍ സി.പി.എമ്മിനെ സംബന്ധിച്ച് ഏറ്റവും ദുര്‍ഘടമായ കാര്യമായിരിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഇനി വെറും നാലു മാസം മാത്രമാണുള്ളത്. അതിനിടയില്‍ ഈ തിരിച്ചടികള്‍ മറികടക്കുകയെന്നത് തിര്‍ത്തും അസാധ്യം തന്നെയാകുമെന്നാണ് മുന്നണികള്‍ക്കുള്ളിലെ വിലയിരുത്തല്‍. ശമ്പളപരിഷ്‌ക്കരണം ഉള്‍പെടെയുള്ളവ നടാത്താതെ ജീവനക്കാരെയും അധ്യാപകരെയും ശത്രുക്കളാക്കിയതു മുതല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ നിലപാടുകള്‍ വരെ തിരിച്ചടിക്ക് കാരണമായി എന്നാണ് വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ശക്തമായി പുറത്തുവരും. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും അഴിമതിയും ധൂര്‍ത്തും വിലക്കയറ്റവും തുടങ്ങി എല്ലാ അര്‍ത്ഥത്തിലും കേരളത്തെ തകിടം മറിച്ച ഭരണത്തിന് കിട്ടിയ തിരി ച്ചടിയാണിത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ നിന്നും സി.പി.എമ്മിനും ഇടതുമുന്നണിക്കും കരകയറാനായില്ലെന്ന് വ്യക്തമാക്കുന്നതാണ് ഫലം. സി.പി.എമ്മിന്റെ ശക്തമായ വോട്ടുബാങ്കുകള്‍ ബി.ജെ.പി പക്ഷത്തേക്ക് ചേക്കേറിയ പ്രവണത അന്ന് കണ്ടിരുന്നു. അത് മറികടക്കുന്നതിനായി പല തന്ത്രങ്ങളും പയറ്റിയെങ്കിലും അവയൊന്നും ഫലം കണ്ടില്ലെന്നതാണ് ഇപ്പോഴത്തെ ഫലം സാക്ഷ്യപ്പെടുത്തുന്നത്.
2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആറില്‍ അഞ്ച് കോര്‍പറഷനുകളും പതിനാലില്‍ പതിനൊന്ന് ജില്ലാ പഞ്ചായത്തുക ഈം ബഹുഭൂരിപക്ഷം ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളും പിടിച്ചെടുത്ത് അജയ്യരായി നിലകൊണ്ട ഇടതുമുന്നണി ഇക്കുറി പാടെ കടപുഴകി വീണിരിക്കുകയാണ്.

ഇത്തരത്തിലൊരു തിരിച്ചടി ഈ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ഇടതുമുന്നണിക്ക് ഉണ്ടായിട്ടില്ല. സമാനമായ ഒരു ഫലമുണ്ടായത് 2010ലെ തദ്ദേശ തിരഞ്ഞെടുപ്പിലായിരുന്നു. അതുകഴിഞ്ഞ് 2011ല്‍ നടന്ന നിയമസഭാ തിരഞ്ഞഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയം കൈവരിക്കുകയും ചെയ്തു. ഇക്കുറി ആറു കോര്‍പ ഷനുകളില്‍ ഒന്നില്‍ മാത്രമാണ് ഇടതുമുന്നണിക്ക് അല്‍പമെങ്കിലും മേല്‍ക്കൈ നേടാനായിത്. 14 ജില്ലാ പഞ്ചായത്തുകളില്‍ ആറണ്ണത്തില്‍ മാത്രമാണ് മേല്‍ കൈയുണ്ടായത്, ഗ്രാമപഞ്ചായത്തുകളില്‍ പോലും ഇടതുമുന്നണി തകര്‍ന്നടിയുകയാണ്.

Continue Reading

kerala

ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ വഴിയൊരുക്കിയത് സിപിഎം: വി.ഡി സതീശന്‍

ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ വഴിയൊരുക്കിയത് സി.പി.എം ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

Published

on

തിരുവനന്തപുരം: ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ വഴിയൊരുക്കിയത് സി.പി.എം ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 1987ല്‍ ഇ.എം.എസ് പയറ്റിയ തന്ത്രം 2025ല്‍ വിലപ്പോകില്ലെന്നും അതിന്റെ ഗുണഭോക്താക്കള്‍ വര്‍ഗീയ ശക്തികളായിരിക്കുമെന്നും യുഡിഎഫ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ വര്‍ഗീയതയും അത് കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയുമായിരുന്നു എല്‍ഡിഎഫ് പയറ്റിയത്. പിണറായി വിജയന്‍ കൊണ്ടുനടന്ന പലരും വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിച്ചു. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മും നടപ്പാക്കിയത്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ച സിപിഎം നിലപാടിന്റെ ഗുണഭോക്താവ് ബിജെപിയായി മാറി. തിരുവനന്തപുരത്ത് സിപിഎം വോട്ടുകള്‍ ബിജെപിക്ക് മറിഞ്ഞു. സിപിഎം നേതാക്കളാണ് ഡീലിമിറ്റേഷനിലും വോട്ടര്‍ പട്ടികയിലും ക്രമക്കേട് കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

വിജയത്തേരിലേറി മുസ്ലിം ലീഗ്

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എല്ലാ ജില്ലകളിലും മുസ്ലിം ലിഗ് വന്‍ നേട്ടമുണ്ടാക്കി.

Published

on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വന്‍ വിജയത്തില്‍ മുസ്ലിം ലീഗിന്റേത് തിളക്കമാര്‍ന്ന പ്രകടനം തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എല്ലാ ജില്ലകളിലും മുസ്ലിം ലിഗ് വന്‍ നേട്ടമുണ്ടാക്കി. ഗ്രാമപഞ്ചായത്തില്‍ 1980 വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്തുകളില്‍ 269 ഡിവിഷനുകളിലും ജില്ല പഞ്ചായത്തുകളില്‍ 50 ഡിവിഷനുകളിലും മുനിസിപ്പാലിറ്റികളില്‍ 310 വാര്‍ഡുകളിലും കോര്‍പറേഷനുകളില്‍ 34 വാര്‍ഡുകളിലുമടക്കം 2043 സീറ്റുകളാണ് മുസ്ലിം ലീഗ് ഇത്തവണ സ്വന്തമാക്കിയത്. വാര്‍ഡുകളുടെ എണ്ണത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും കഴിഞ്ഞാല്‍ മൂന്നാമത്തെ ഏറ്റവും വലിയ കക്ഷിയാണ് മുസ്‌ലിം ലീഗ്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മികച്ച നേട്ടമുണ്ടാക്കിയ ലീഗ് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവയില്‍ തിളക്കമാര്‍ന്ന നേട്ടമാണ് ഉണ്ടാക്കിയത്. മല്‍സരത്തിനിറങ്ങിയ യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കളില്‍ ഭൂരിപക്ഷവും വലിയ വിജയവും നേടി. തിരുവനന്തപുരം കോര്‍പറേഷനില്‍ ബീമാപഉളി വാര്‍ഡില്‍ നിന്നും മുസ്‌ലിം ലീഗിലെ സജിന ടീച്ചറാണ് കോര്‍പറേഷനില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയതും ഉയര്‍ന്ന ഭൂരിപക്ഷം നേടിയതും. പുത്തന്‍പള്ളി വാര്‍ഡും മുസ്ലിം ലീഗിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചു. ഷംന ടീച്ചറിലൂടെയാണ് യൂ ഡി.എഫ്.പിടിച്ചെടുത്തത്. ഇവിടെ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കൊല്ലം ജില്ലയില്‍ മൂന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍ 11 പഞ്ചായത്ത് വാര്‍ഡുകള്‍ രണ്ട് കോര്‍പറേഷന്‍ വാര്‍ഡുകള്‍ മുനിസിപ്പല്‍ ഡിവിഷന്‍ എന്നിവയിലും മുസ്ലിം ലിഗ് വിജയിച്ചു.

ആലപ്പുഴ ജില്ലയില്‍ ആറു മുനിസിപ്പല്‍ വാര്‍ഡുകള്‍, ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍, 10 പഞ്ചായത്ത് വാര്‍ഡുകളും മുസ്ലിം ലീഗ് വിജയിച്ചു പത്തനംതിട്ട ജില്ലയില്‍ മൂന്ന് മുനിസിപ്പല്‍ വാര്‍ഡുകളും മൂന്ന് പഞ്ചായത്ത് വാര്‍ഡുകളും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും മുസ്ലിംലീഗ് വിജയിച്ചു. കോട്ടയം ജില്ലയില്‍ ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും 9 മുനിസിപ്പല്‍ വാര്‍ഡുകളും 5 പഞ്ചായത്ത് വാര്‍ഡുകളും ലീഗ് പിടിച്ചു. ഇടുക്കിയില്‍ മുനിസിപ്പല്‍ ബ്ലോക്ക്, ഗ്രാമപഞ്ചായ ത്തുകളിലായി 57 സീറ്റില്‍ മല്‍സരിച്ച മുസ്ലിം ലീഗ് 16 വാര്‍ഡില്‍ വിജയിച്ചു. തൊടുപുഴ നഗരസഭയില്‍ ഒമ്പതിടത്ത് മല്‍സരിച്ച മുസ്ലിം ലീഗ് എട്ട് സിറ്റുകളില്‍ ജില്ലയില്‍ തിളക്കമാര്‍ന്ന വിജയം നേടി. ആറു വാര്‍ഡുകള്‍ നിലനിര്‍ത്തി. രണ്ടു വാര്‍ഡുകള്‍ തിരിച്ചുപിടിച്ചു വിവിധ ഗ്രാമപഞ്ചായത്തുകളിലെ 25 വാര്‍ഡുകളില്‍ മുസ്‌ലിം ലീഗ് വിജയിച്ചു. ഉടുമ്പന്നൂര്‍ 4. വണ്ണപ്പുറം 4, ഇടവെട്ടി 3, കുമളി 3, അടിമാലി 2, വെളത്തുവല്‍ 2, കുമാരമംഗലം 2, ജാക്കാട് 1, പീരുമേട് 1, കു ടയത്തൂര്‍ 1, മുട്ടം 1, ആലക്കോ 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ വിജയികള്‍. രാജാക്കാട് പഞ്ചായത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി കെ.എം സുധീര്‍ ഉജ്വല വിജയം നേടി. എറണാകുളത്ത് രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും മൂന്ന് കോര്‍പറേഷന്‍ വാര്‍ഡുകളും 21 മുനിസിപ്പല്‍ വാര്‍ഡുകളും 10 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും 57 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും മുസ്ലിം ലിഗ് വിജയിച്ചു. പല്ലാരി മംഗലം പഞ്ചായത്തില്‍ 14 ല്‍ 13 സീറ്റും നേടി യൂഡിഎഫ് ഭരണം തിരിച്ചു പിടിച്ചപ്പോള്‍ 9 സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗ് 9 സീറ്റും വിജയിച്ചു

Continue Reading

Trending