X

ബസില്‍ യുവതിയെ ശല്യംചെയ്ത യുവാവിനെ പൊലീസ് പിടികൂടി

ഹരിപ്പാട്: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്കുനേരെ പീഡനശ്രമം. സംഭവത്തില്‍ വള്ളികുന്നം ഇലിപ്പകുളം സ്വദേശി ഷാനവാസിനെ (40) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം വൈകീട്ട് ആറുമണിയോടെ എറണാകുളം തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി ബസിലായിരുന്നു സംഭവം.വൈറ്റിലയില്‍നിന്ന് കയറിയ യുവതിയുടെ സീറ്റിന് സമീപത്തെ സീറ്റിലിരുന്ന പ്രതി തോട്ടപ്പള്ളി പാലം എത്തിയപ്പോള്‍ ശല്യപ്പെടുത്താന്‍ തുടങ്ങി. ശരീരത്തില്‍ പിടിക്കാന്‍ ശ്രമിച്ചതോടെ യുവതി ബഹളംവെക്കുകയും യാത്രക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. ബസ് ഹരിപ്പാട് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

webdesk12: