X

എംപിമാര്‍ക്ക് ലക്ഷദ്വീപിലേക്ക് യാത്ര അനുമതി നിഷേധിച്ച സംഭവം: അഡ്മിനിസ്‌ട്രേഷന്റെ നിലപാട് തേടി ഹൈക്കോടതി

 

കൊച്ചി: ലക്ഷദ്വീപിലേക്ക് യാത്ര അനുമതി നിഷേധിച്ചതിനെതിരെ എംപിമാരായ ഹൈബി ഈഡനും ടി എന്‍ പ്രതാപനും നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ നിലപാട് തേടി.

അഡ്മിനിസ്‌ട്രേറ്ററുടെ ഒപ്പം കോവിഡ് നിയന്ത്രണം ലംഘിച്ചു കൊണ്ട് വലിയ ഒരു സംഘം ദ്വീപിലേക്ക് പോകുന്നതായി എംപിമാര്‍ കോടതിയെ അറിയിച്ചു.

രണ്ട് തരം നിലപാട്  ശരിയല്ലെന്നും നിസ്സാര കാരണങ്ങള്‍ കാണിച്ച് പാര്‍ലിമെന്റ് അംഗങ്ങള്‍ക്ക് അനുമതി നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് ലക്ഷദ്വീപില്‍ ഒരാഴ്ച ക്വാറന്റീനില്‍ കഴിയാന്‍ തയ്യാറാണെന്നും എംപിമാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ കോടതി അഡ്മിനിസ്‌ട്രേഷനോട്
നിലപാട് അറിയിക്കാന്‍ ആവശ്യപ്പട്ടു.

 

 

web desk 3: