X

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പിന് നാളെ കോഴിക്കോട് ബീച്ചില്‍ തുടക്കം

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍റെ ആറാമത് പതിപ്പ് ജനുവരി 12ന് കോഴിക്കോട് ബീച്ചില്‍ തുടക്കം കുറിക്കും. വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

മന്ത്രിമാരായ സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, കെ.എന്‍.ബാലഗോപാല്‍, വി.എന്‍.വാസവന്‍, അഹമ്മദ് ദേവര്‍കോവില്‍, പോപ്പ് ഗായിക ഉഷ ഉതുപ്പ്, ഗീതാഞ്ജലി, കെ.ആര്‍.മീര, ആഭാ യോനത്ത്, സുധാമൂര്‍ത്തി എന്നിവര്‍ പങ്കെടുക്കും. 12 മുതല്‍ 15 വരെ കോഴിക്കോട് ബീച്ചില്‍ ആറ് വേദികളിലായാണ് മേള നടക്കുന്നത്. നൊബേല്‍ സമ്മാന ജേതാക്കള്‍, ബുക്കര്‍ പുരസ്കാര ജേതാക്കളായ എഴുത്തുകാര്‍, സാഹിത്യ പ്രതിഭകള്‍, നയതന്ത്രജ്ഞര്‍, സിനിമാ-നാടക പ്രതിഭകള്‍, അവതാരകര്‍, കലാകാരന്‍മാര്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍, ചരിത്രകാരന്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പ്രമുഖര്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ പങ്കെടുക്കും. 12 രാജ്യങ്ങളില്‍ നിന്നായി 500 ഓളം പ്രഭാഷകരും പരിപാടിയുടെ ഭാഗമാകും.

ശാസ്ത്രസാങ്കേതികവിദ്യ, കല, സിനിമ, രാഷ്ട്രീയം, സംഗീതം, പരിസ്ഥിതി, സാഹിത്യം, സംരംഭകത്വം, ആരോഗ്യം, കലാസംവിധാനം, സംസ്കാരം തുടങ്ങിയ വിഷയങ്ങള്‍ പരുപാടിയില്‍ ചര്‍ച്ചയാവും. മൂന്നു ലക്ഷത്തിലധികം ആളുകള്‍ ഫെസ്റ്റിന്‍്റെ ഭാഗമാവും. തുര്‍ക്കി സ്പെയിന്‍, യുഎസ്, ബ്രിട്ടന്‍, ഇസ്രായേല്‍, മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ് തുടങ്ങി ലോകത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കളെക്കൊണ്ട് ധന്യമായിരിക്കും മേള.

webdesk12: