X

പാല്‍ പരിശോധനയെ ചൊല്ലി തര്‍ക്കം തുടരുന്നു, വീണ്ടും ഏറ്റുമുട്ടി ഭക്ഷ്യവകുപ്പും ക്ഷീരവകുപ്പും

കൊല്ലം: ആര്യങ്കാവില്‍ പാല്‍ പിടികൂടിയതുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പിനെ ആക്ഷേപിച്ച്‌ ക്ഷീരവകുപ്പ്. മായം ചേര്‍ന്ന പാല്‍ കമ്ബനിക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കാര്യമായ നടപടിയുടുക്കുന്നില്ല. പാലില്‍ മായം പരിശോധിക്കാനുള്ള സംവിധാനം ഭക്ഷ്യവകുപ്പിനെക്കാള്‍ ക്ഷീരവകുപ്പിനാണെന്നും ക്ഷീരവകുപ്പ് ഉദ്യോഗസ്ഥ സംഘടനയായ ഡയറി ഓഫിസേഴ്സ് അസോസിയേഷന്‍ ആരോപിച്ചു.മീനാക്ഷിപുരം ചെക്പോസ്റ്റില്‍ യൂറിയ കലര്‍ന്ന പാല്‍ പിടികൂടിയെങ്കിലും നടപടി ഉണ്ടായില്ല.

അതേസമയം 2021 ല്‍ മായം കലര്‍ന്ന പാല്‍ സാംപിള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയെങ്കിലും മാസങ്ങള്‍ക്ക് ശേഷമാണ് പരിശോധന ഫലം ലഭിച്ചതെന്നും സംഘടന കുറ്റപ്പെടുത്തി. ക്ഷീരവകുപ്പിന് ഭക്ഷ്യസുരക്ഷാ അധികാരം നല്‍കണമെന്ന വിവിധ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും സംഘടന പറഞ്ഞു. അതേസമയം ആര്യങ്കാവില്‍ പിടികൂടിയ ടാങ്കര്‍ലോറിയുടെ ഉടമയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

webdesk12: