X

ഇനിയും എത്രയെത്ര അമ്മമ്മാര്‍; മദ്യപിച്ചെത്തി വയോദികയായ മാതാവിന് ക്രൂരമര്‍ദനം, മകന്‍ അറസ്റ്റില്‍

പ്രായമായ മാതാപിതാക്കളെ മര്‍ദിക്കുന്നത് ഇപ്പോള്‍ ഒരു പുതിയ സംഭവമല്ലാതായിരിക്കുകയാണ്. കോട്ടയത്ത് വയോധികയായ മാതാവിനെ ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് മകന്‍ അറസ്റ്റില്‍. മീനടം മാത്തൂര്‍പ്പടി തെക്കേല്‍ കൊച്ചുമോന്‍ (48) ആണ് അറസ്റ്റിലായത്.

ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി മാതാവിനെ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. വയോധികയെ മര്‍ദിക്കുന്നതിന്റെ വീഡിയോ കൊച്ചുമോന്റെ ഭാര്യ മൊബൈലില്‍ എടുത്തിരുന്നു ഇവര്‍ തന്നെയാണ് ഇത് പങ്കുവച്ചതും. തുടര്‍ന്ന് പാമ്പാടി പൊലീസ് പ്രതിയെ പാമ്പാടി ബാറില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ഇയാളെ റിമാന്‍ഡ് ചെയ്തു.

webdesk12: