X

നീറ്റ് പരീക്ഷക്ക് കേരളത്തില്‍ വേണ്ടത്ര സെന്‍ററുകളില്ല; പരാതിയുമായി വിദ്യാര്‍ഥികള്‍

മെഡിക്കല്‍ പി.ജി പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷക്ക് കേരളത്തില്‍ വേണ്ടത്ര പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. ആദ്യം അപേക്ഷിച്ച ചുരുക്കം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സംസ്ഥാനത്തിനകത്ത് പരീക്ഷാകേന്ദ്രം ലഭിച്ചത്. പിന്നീട് അപേക്ഷിച്ച പലര്‍ക്കും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍പോലും പരീക്ഷാകേന്ദ്രം ലഭിക്കുന്നില്ലെന്നാണ് പരാതി.മാര്‍ച്ച്‌ അഞ്ചിന് നടക്കുന്ന പി ജി പ്രവേശന പരീക്ഷക്ക് സംസ്ഥാനത്തിനകത്ത് മതിയായ കേന്ദ്രങ്ങള്‍ ഇല്ല എന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.

മാര്‍ച്ച്‌ 31-നകം ഇന്‍റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്ന എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ആദ്യം അവസരം നല്‍കി. എന്നാല്‍ പിന്നീട് സമയപരിധി ജൂണ്‍ വരെ നീട്ടിയതോടെ കൂടുതല്‍ അപേക്ഷകരെത്തി. പക്ഷെ ഇങ്ങനെ വൈകി അപേക്ഷിക്കുന്ന ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തിനു പുറത്താണ് പരീക്ഷാകേന്ദ്രം ലഭിച്ചത്. അതില്‍ തന്നെ പലര്‍ക്കും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലും സെന്‍ററുകള്‍ ലഭിച്ചിട്ടില്ല.പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ജനുവരി 27ന് അവസാനിക്കാനിരിക്കെ കൂടുതല്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍.

webdesk12: