X

ബിവറേജസ് ഔട്ട്ലറ്റില്‍ മോഷണം; പ്രതിയെ തിരിച്ചറിഞ്ഞിട്ടും പൊലീസ് കേസെടുത്തത് ഒരാഴ്ച വൈകി

ബിവറേജസ് ഔട്ട്ലെറ്റില്‍ നടന്ന മോഷണത്തില്‍ കേസെടുത്ത് പൊലീസ്. ചുമട്ടുതൊഴിലാളിയായ സുധീപ് എന്നയാള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.പ്രതിയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നേരത്തേ പ്രചരിച്ചിരുന്നു.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബാണ് പാലക്കാട് നഗരത്തിലെ ബിവറേജ് ഔട്ട്‌ലറ്റില്‍ നിന്നും മദ്യം മോഷണം പോയത്.

സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരാതി നല്‍കി ഒരാഴ്ചയായിട്ടും സൗത്ത് പൊലീസ് കേസെടുത്തില്ല. പ്രതി ഇടത് യൂണിയനില്‍പ്പെട്ട ആളായതിനാല്‍ പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത് ചര്‍ച്ചയായതോടെയാണ് പൊലീസ് കേസെടുത്തത്.

 

web desk 3: