X

‘കിട്ടാത്ത മുന്തിരി മധുരിക്കും ‘: ഇതാണ് സി.പി.എമ്മിൻ്റെ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം !

മീഡിയൻ

‘കിട്ടാത്ത മുന്തിരി പുളിക്കും’ എന്ന ചൊല്ലിന് പാഠഭേദം തീർക്കുകയാണിപ്പോൾ കേരളത്തിലെ സി.പി.എം. മുസ് ലിം ലീഗിനെ അsർത്തിയെടുത്ത് മൂന്നാം തുടർഭരണം സ്വപ്നം കാണുന്ന സി.പി.എമ്മിന് ചുട്ട മറുപടിയാണ് മുസ് ലിംലീഗ്‌ നേതൃത്വം ഇപ്പോൾ നൽകിയിരിക്കുന്നത്.തുടർ സർക്കാരിൻ്റെ വൻപരാജയവും ഇക്കഴിഞ്ഞ തദ്ദേശ ഉപ തെരഞ്ഞെടുപ്പുകളിലെ തോൽവികളുമാണ് സി.പിഎമ്മിനെ കൊണ്ട് മുന്നണി വിപുലീകരണത്തിന് നിർബന്ധിതമാക്കിയിരിക്കുന്നത്. മുമ്പ് പന്ത്രണ്ടാം പാർട്ടി കോൺഗ്രസിലെടുത്ത നയത്തിൽ നിന്ന് വ്യത്യസ്തമായി മുസ് ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാലിത് യു.ഡി.എഫിൽ ഒരു തരത്തിലും അപസ്വരം ഉണ്ടാക്കില്ലെന്ന് തെളിഞ്ഞതോടെ ഇളിഭ്യരായിരിക്കുകയാണ് സി.പി.എം.
വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ വൻ പരാജയത്തിന് കാത്തിരിക്കുന്ന സി.പി.എം മുന്നണിക്ക് ഏത് വിധേനയും രണ്ട് സീറ്റ് തരപ്പെടുത്താൻ കഴിയുമോയെന്നാണ് നോട്ടം.

1986 ൽ ‘ ബദൽ രേഖ’ അവതരിപ്പിച്ചപ്പോഴും മുസ് ലിം ലീഗിൻ്റെ കാര്യത്തിൽ രണ്ടുതട്ടിലായിരുന്നു സി.പി.എം. ഇപ്പോഴും അത് തുടരുന്നു. അന്നും ഇന്നും ലീഗ് ആവശ്യപ്പെട്ടിട്ടല്ല സി.പി.എം നയം രൂപപ്പെടുത്തിയത്. ‘കിട്ടാത്ത മുന്തിരി പുളിക്കും’ എന്നായിരുന്നു നിലപാട്. ഇന്നാകട്ടെ യു.ഡി.എഫിൽ ഉറച്ചു നിൽക്കുന്ന മുസ് ലിം ലീഗിന് പിന്നാലെ നടക്കുകയും . ഇതാണ് മാഷേ ഒറിജിനൽ വൈരുദ്ധ്യാത്മക ഭൗതിക വാദം !

മുസ് ലിം ലീഗ് വർഗീയമല്ലെന്നും വർഗീയതയെയും മൗലികവാദത്തെയും എതിർക്കുന്ന പാർട്ടി എന്ന നിലക്ക് ലീഗിൻ്റെ നിലപാട് ശരിയാണെന്നുമാണ് എം.വി. ഗോവിന്ദൻ ആവർത്തിച്ചിരിക്കുന്നത്. അതേ സമയം വിവിധ വിഷയങ്ങളിൽ തരാതരം മൗലികവാദത്തെയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുകയാണ് അദ്ദേഹത്തിൻ്റെ പാർട്ടി ചെയ്തിട്ടുള്ളതെന്ന് സമീപകാല ചരിത്രം. ആർ. എസ്. എസ്സിനെതിരെ ഐ.എസ്. എസ് ഉണ്ടാക്കിയപ്പോൾ ലീഗിനെതിരായത് കൊണ്ട് അകമേ ഊർജം നൽകുകയും പിന്നീട് പി.ഡി.പി യുമായി സഖ്യവും വേദിപങ്കിടലും നടത്തിയപ്പോഴും സി.പി.എം നേതാക്കൾ സ്വയം വാദിച്ചത് മതേതരമെന്നാണ്. അതേ നാവ് കൊണ്ടു തന്നെ ലീഗിനെയും പരിശുദ്ധ മാർന്ന പാണക്കാട് കുടുംബത്തെയും ഭത്സിക്കാനും സി.പി.എം നേതാക്കൾ മുന്നോട്ടുവന്നു. കോൺഗ്രസിനെ നയിക്കുന്നത് ലീഗാണെന്ന് പറഞ്ഞത് പിണറായി വിജയനാണെങ്കിൽ , കോൺഗ്രസ് നേതാക്കൾ പാണക്കാട്ട് പോയത് വർഗീയ മതാധിഷ്ഠിത കൂട്ടുകെട്ട് വിപുലപ്പെടുത്താനാണെന്ന് പറഞ്ഞത് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ എ .വിജയരാഘവനാണ്. അതിനൊപ്പം ആർ.എസ്.എസ്സിനെ തൃപ്തിപ്പെടുത്താൻ നിരന്തരം നടത്തിയ മറ്റ് തറവേലകളും . മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചാണ് പരീക്ഷ പാസാകുന്നതെന് പറഞ്ഞതാകട്ടെ വി.എസ് അച്യുതാനന്ദനും.

യഥാർത്ഥത്തിൽ യഥാർത്ഥ വർഗീയ കക്ഷിയും മതേതര കക്ഷിയും ആരാണെന്ന് തെളിയിക്കുകയാണ് സി.പി.എം നേതാക്കൾ ഇതിലൂടെ . കള്ളനെ തിരഞ്ഞു വന്ന പോലീസിനോട് ‘ അച്ഛൻ പത്തായത്തിലില്ല ‘ എന്ന് പറഞ്ഞ മകനോടല്ലാതെ മറ്റാരോടാണ് സി.പി.എമ്മിനെ താരതമ്യപ്പെടുത്താനാകുക !

web desk 3: