X

കോഴിക്കോട് ജില്ലയില്‍ നാളെ എല്ലാ സ്‌കൂളുകള്‍ക്കും അവധി

കോഴിക്കോട്: പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം കേരള സ്‌കൂള്‍ കലോത്സവത്തില്‍ പങ്ക് കൊള്ളുന്നതിന് വേണ്ടി കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി,വി എച്ച് എസ് ഇ വിദ്യാലയങ്ങള്‍ക്ക് നാളെ (ജനുവരി 6) അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി മനോജ്കുമാര്‍ അറിയിച്ചു.

സംസ്ഥാന കലോത്സവത്തിന്റെ മുഴുവന്‍ വേദികളും നാളെ അധ്യാപികമാരുടെ നിയന്ത്രണത്തിലായിരിക്കും. ഈ കാരണത്താലാണ് ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധി നല്‍കിയിരിക്കുന്നത്. ഖദര്‍ വസ്ത്രം ധരിച്ചാകും നാളെ അധ്യാപികമാരും അധ്യാപകരും വിവിധ ചുമതലകള്‍ നിര്‍വഹിക്കുക.

 

 

webdesk12: