X

കമ്പിക്ക് പകരം തടിക്കഷണം : തദ്ദേശവകുപ്പിനെ ചാരി മന്ത്രി റിയാസ്

പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ റോഡ് പണിയുടെ ഭാഗമായുള്ള കോൺക്രീറ്റ് പ്രവൃത്തിയിൽ കമ്പിക്ക് പകരം തടിക്കഷ്ണം ഉപയോഗിച്ചു എന്നത് കൗതുകകരമായ ഒരു വാർത്തയാണ്. മനസ്സിൽ പ്രതിഷേധം ഉയരുക സ്വാഭാവികമാണ്.

പൊതുമരാമത്ത് വകുപ്പിനെതിരെ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് തുടർച്ചയായ പ്രചരണം നടത്തുന്നവരുണ്ട്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട റോഡ് പ്രവൃത്തി അല്ല ഇത് എന്ന വസ്തുത ശ്രദ്ധയിൽപ്പെടുത്തുന്നു. ചില തെറ്റായ പ്രവണതകൾ പൊതുമരാമത്ത് വകുപ്പിലും ഉണ്ടാകാറുണ്ട്. അവയെ പരമാവധി ഇല്ലായ്മ ചെയ്യുവാനുള്ള കഠിന ശ്രമം തുടരുക തന്നെ ചെയ്യുമെന്നും അറിയിക്കുന്നു.

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ക്രിയാത്മക നിർദ്ദേശങ്ങൾ വിമർശനങ്ങൾ അഭിപ്രായങ്ങൾ തുടർന്നും ശ്രദ്ധയിൽപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. തദ്ദേശസ്വയംഭരണ വകുപ്പാണ് റീബിൽഡ് കേരള പദ്ധതി നടപ്പാക്കുന്നത്. അതിലാണ് തട്ടിപ്പ് നടന്നത്.

റോഡ് നിര്‍മാണം ആരംഭിച്ചത് മുതല്‍ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഏറ്റവും ഒടുവിലത്തെ സംഭവമാണ് കോണ്‍ക്രീറ്റ് ബ്ലോക്കിനകത്ത് തടിക്കഷണം കണ്ടത്. ഇതേപ്പറ്റി റീ ബില്‍ഡ് കേരള പദ്ധതിയുടെ പ്രോജക്‌ട് ഡയറക്ടര്‍ നേരിട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രോജക്‌ട് ഡയറക്ടര്‍ക്കും എം.എല്‍.എ കത്ത് നല്‍കിയിട്ടുണ്ട്.
റാന്നി നിയോജക മണ്ഡലത്തിലെ 24 ഗ്രാമീണ റോഡുകളാണ് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കീഴിലുള്ള റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്നുവര്‍ഷത്തെ ഗ്യാരണ്ടിയോടു കൂടിയുള്ള റോഡുകളാണ് നിര്‍മിച്ച്‌ നല്‍കുന്നത്. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗുരുതരമായി വീഴ്ച വരുത്തിയ വര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

webdesk12: