X

കേരള സംസ്ഥാന മാസ്റ്റേഴ്‌സ് ഗെയിംസ് സ്വിമ്മിംഗ് മീറ്റില്‍ ഗോള്‍ഡ് മെഡല്‍ നേടി താനൂരിലെ മത്സ്യത്തൊഴിലാളിയായ നീന്തല്‍ താരം

താനൂര്‍: തൃശൂരിലെ അക്കോട്ടിക്കല്‍ സ്വിമ്മിംഗ് പൂളില്‍ വെച്ചു നടന്ന നാലാമത് കേരള സംസ്ഥാന മാസ്റ്റേഴ്‌സ് ഗെയിംസ് സ്വിമ്മിംഗ് മീറ്റില്‍ 200 മീറ്റര്‍ ഫ്രീ സ്റ്റെയിലില്‍ ഗോള്‍ഡ് മെഡലും 50 മീറ്റര്‍ ബാക്ക് സ്റ്റോക്കില്‍ ഗോള്‍ഡ് മെഡലും 50 മീറ്റര്‍ ബ്രെസ്റ്റോക്ക്ല്‍ സില്‍വര്‍ മെഡലും കരസ്ഥമാക്കി താനൂരിലെ മത്സ്യതൊഴിലാളി. താനൂര്‍ കോര്‍മ്മന്‍കടപ്പുറം ആല്‍ബസാറിലെ ഷമീര്‍ എന്ന ചിന്നനാണ് നീന്തല്‍ മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി അഭിമാന താരമായത്.

ജീവിത സാഹചര്യങ്ങളോട് പൊരുതിയാണ് ഷമീര്‍ നീന്തല്‍ രംഗത്ത് തന്റെ പ്രാഗത്ഭ്യം തെളിയിക്കുന്നത്. ചിട്ടയായ പരിശീലനവും പരിശീലകനുമില്ലതെയാണ് ഈ മത്സ്യത്തൊഴിലാളി നാടിന്റെ അഭിമാനമാകുന്നത്. നേരത്തെ ദേശീയ മത്സരങ്ങളില്‍ ഉള്‍പ്പെടെ ഷമീര്‍ മെഡലുകള്‍ നേടിയിട്ടുണ്ട്.

മുസ്ലിം യൂത്ത് ലീഗ് താനൂര്‍ നിയോജകമണ്ഡലം സെക്രട്ടറിയാണ് ഷമീര്‍. ദുരന്തമുഖത്ത് ഏത് അപകട സഹചര്യങ്ങളെയും മറികടന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളുകൂടിയാണ് ചിന്നന്‍ നാട്ടുകാര്‍ സ്‌നേഹ പൂര്‍വ്വം ചിന്നന്‍ എന്നു വിളിക്കുന്ന ഈ നീന്തല്‍ താരം.

 

web desk 3: