X

സിവില്‍ സര്‍വ്വീസ് അഭിമുഖം ഓഗസ്റ്റ് രണ്ടിന്

ന്യൂഡല്‍ഹി: 2020-ലെ സിവില്‍ സര്‍വീസ് അഭിമുഖം ഓഗസ്റ്റ് രണ്ട് മുതല്‍ പുനരാരംഭിക്കും.കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തില്‍ അഭിമുഖ പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് തീരുമാനിച്ചതെന്ന് യു.പി.എസ്.സി വ്യത്തങ്ങള്‍ പറഞ്ഞു. 2046 പേരാണ് അഭിമുഖത്തില്‍ പങ്കെടുക്കുക. ഉദ്യോഗാര്‍ഥികള്‍ക്കായുള്ള കോള്‍ ലൈറ്റര്‍ ഉടന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിക്കും.

 

 

web desk 3: