X

ബിനാലെയോടുള്ള പൊതുജന താത്പര്യത്തെ നിന്ദിക്കരുത് : ആന്‍ സമത്ത്

കൊച്ചി : ജീവിതത്തിന്റെ സമസ്‌തതല സ്പര്‍ശിയായ വലിയ സാംസ്‌കാരിക പ്രസ്ഥാനമായ കൊച്ചി ബിനാലെയെ കളങ്കപ്പെടുത്തുന്നത് , അതിനു ശ്രമിക്കുന്നത് പോലും കലാപ്രവര്‍ത്തകര്‍ക്ക് ചേര്‍ന്നതല്ലെന്ന് മലേഷ്യന്‍, അമേരിക്കന്‍ കലാപ്രവര്‍ത്തകയും അറിയപ്പെടുന്ന ട്രാന്‍സ് ജന്‍ഡര്‍ ആക്ടിവിസ്റ്റുമായ ആന്‍ സമത്ത്.വിയോജിപ്പുകളും അഭിപ്രായ ഭിന്നതകളും സ്വാഭാവികം. പക്ഷെ ആത്യന്തികമായി എല്ലാവരും കലാപ്രവര്‍ത്തകരാണ്. ഒരുമിച്ചിരുന്ന് ഭിന്നതകള്‍ തീര്‍ക്കുകയാണ് വേണ്ടത്. താനാണ്, താന്‍ മാത്രമാണ് മികച്ചതെന്ന ചിന്ത കലാകാരന് ചേര്‍ന്നതല്ലന്ന് അവർ പറഞ്ഞു.

വലിയൊരു മേളയുടെ എല്ലാവേദികളും തുറക്കാന്‍ വൈകുന്നത് ഉള്‍പ്പെടെ പ്രശ്‌നങ്ങളുണ്ടാകാം. പ്രത്യേകിച്ച്‌ കോവിഡ് മഹാമാരിയുടെ ഇടവേളയ്‌ക്കുശേഷം സംഘടിപ്പിക്കപ്പെടുന്നതാകുമ്ബോള്‍. പക്ഷെ അത് പരിഹരിക്കപ്പെടുന്നുണ്ടോ എന്നതാണ് പ്രധാനം. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച്‌ ഓരോ ദിവസവും ബിനാലെ മികവ് മിനുക്കുന്നതാണ് ദൃശ്യമാകുന്നത്. അത് വളരെ പുരോഗമനപരമാണെന്നത് ഏറ്റവും ആദ്യം തിരിച്ചറിയേണ്ടത് കലാപ്രവര്‍ത്തകരാണ്. മറിച്ചുള്ള കളികള്‍ക്ക് കലാകാരന്‍ അരുനില്‍ക്കരുത്. താന്‍ ഏതായാലും അത്തരം കളികള്‍ക്കില്ലെന്നും അവര്‍ പറഞ്ഞു.

webdesk12: