X

ഭാര്യയെ വൈദ്യുതാഘാതമേല്‍പ്പിച്ച്‌ കൊലപ്പെടുത്തി കിടപ്പുമുറിയില്‍ കുഴിച്ചുമൂടി; ഭര്‍ത്താവ് അറസ്റ്റില്‍

ഉത്തര്‍പ്രദേശ്: ലഖിംപൂരില്‍ ഭര്‍ത്താവ് ഭാര്യയെ വൈദ്യുതാഘാതമേറ്റ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിക്കുള്ളില്‍ കുഴിച്ചുമൂടിയാള്‍ പിടിയില്‍.മുഹമ്മദ് വാഷി എന്നയാളാണ് പിടിയിലായത്. സംഭവത്തിന്റെ ഞെട്ടല്‍ മാറാതെയാണ് നാട്ടുകാര്‍ ഇപ്പോഴും.

പിടിയിലാകാതിരിക്കാന്‍ ഭാര്യയുടെ മൃതദേഹം കുഴിച്ചിട്ട മുറിക്കുള്ളില്‍ 2 ദിവസം കഴിഞ്ഞ ശേഷമാണ് ഇയാള്‍ പുറത്തിറങ്ങിയത്. ഇയാളുടെ മാതാവാണ് വിവരം പൊലീസില്‍ അറിയിച്ചത്. രാത്രി ഇയാളും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നീട് ഭാര്യ ഉറങ്ങിയപ്പോള്‍ കൈകാലുകള്‍ ബന്ധിച്ച്‌ വൈദ്യുതാഘാതമേല്‍പ്പിക്കുകയായിരുന്നു. ഇതേ മുറിയില്‍ തറ കുഴിച്ചാണ് ഇയാള്‍ മൃതദേഹം മറവു ചെയ്തത്. പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.

webdesk12: