X

കലോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് നാളെ മുതൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം

സംസ്ഥാന സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ 03 -01 -2023 മുതൽ 07-01-2023 മുതൽ താഴെ പറയുന്ന ക്രമീകരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

1) വെസ്റ്റ്ഹില്ഴ – ചുങ്കം : കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ വെസ്റ്റ്ഹിൽ – ചുങ്കം –കാരപ്പറമ്പ് – എരഞ്ഞിപ്പാലം –അരയിടത്ത് പാലം –വഴി കോഴിക്കോടേക്ക് പ്രവേശിക്കുക ( സിറ്റി ബസുകൾക്ക് ഇളവ് അനുവദിക്കാവുന്നതാണ് )
കണ്ണൂർ ഭാഗത്ത് നിന്നും കലോത്സവം കാണാൻ വരുന്നവർ ചുങ്കത്ത്
ഇറങ്ങേണ്ടതാണ്.
2. പൂളാടിക്കുന്ന് : കുറ്റ്യാടി, പേരാമ്പ്ര, ഭാഗത്ത് നിന്നും വരുന്ന ബസുകൾ പൂളാടിക്കുന്ന് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വേങ്ങേരി – മലാപറമ്പ് എരഞ്ഞിപ്പാലം –അരയിടത്ത് പാലം –വഴി കോഴിക്കോടേക്ക് എത്തുക.
കൂറ്റ്യാടി, പേരാമ്പ്ര, ഭാഗത്ത് നിന്നും കലോത്സവം കാണാന്ഴ വരുന്നവര്ഴ പൂളാടിക്കുന്ന് ഇറങ്ങി – ഉള്ള്യേരി അത്തോളി ബസ് കയറി – ചുങ്കത്ത് ഇറങ്ങി വെസ്റ്റ്ഹില്ഴ ഭാഗത്തേക്ക് പോകുക.
3. വെങ്ങളം ജംഗ്ഷൻ : കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന സിറ്റിയിലേക്ക് പ്രവേശിക്കേണ്ട വലിയ വാഹനങ്ങൾ വെങ്ങളം ജംഗ്ഷനിൽ നിന്നും ബൈപ്പാസ് – വേങ്ങേരി – മലാപറമ്പ് വഴി സിറ്റിയിലേക്ക് പ്രവേശിക്കുക.
കണ്ണൂർ ഭാഗത്ത് നിന്നും മറ്റ് ജില്ലകളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് സിറ്റിയിൽ പ്രവേശിക്കാതെ പോകേണ്ടതാണ്.
4. വെങ്ങാലി ജംഗ്ഷൻ : കണ്ണൂർ ഭാഗത്ത് നിന്നും വലിയങ്ങാടി ഭാഗത്തേക്കും, വലിയങ്ങാടി ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്കും വരുന്ന ചരക്ക് വാഹനങ്ങൾ പുതിയാപ്പ വഴി ബീച്ച് റോഡിലൂടെ തിരിച്ച് പോവുക.
5. സാമൂതിരി ഗ്രൗണ്ട് – സ്വരലയം ജംഗ്ഷൻ : തളി സാമൂതിരി ഗ്രൗണ്ടിന് മുൻവശം റോഡ് വൺവേ ആയിരിക്കുന്നതാണ്- തളി റോഡിൽ നിന്നും പൂന്താനം ജംഗ്ഷൻ ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
6. ചാലപ്പുറം ഗണപത് ബോയ്സ് സ്ക്കൂൾ റോഡ് : ജയലക്ഷമി സിൽക്‌സ് ജംഗ്‌ഷനിൽ നിന്നും ചാലപ്പുറം ഭാഗത്തേക്ക് വൺവേ ആയിരിക്കും, കലോൽസവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകുന്നതാണ്.
7. ബോംബെ ഹോട്ടൽ ജംഗ്ഷനിൽ നിന്നും സെൻറ് ജോസഫ്സ് സ്ക്കൂൾ ഭാഗത്തേക്ക് വൺവേ ആയിരിക്കും – കലോൽസവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകുന്നതാണ്.
8. കോർട്ട് റോഡ് – ദേശാഭിമാനി ജംഗ്ഷൻ : കോർട്ട് റോഡ് – ദേശാഭിമാനി ജംഗ്ഷനിൽ നിന്നും ടാഗോർ ഭാഗത്തേക്ക് വൺവേ ആയിരിക്കും – കലോൽസവത്തിന് എത്തുന്ന വാഹനങ്ങൾക്കും പ്രദേശത്തെ താമസക്കാരുടെയും വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകുന്നതാണ്. അനാവശ്യമായി വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
9. കിസാൻ ഷോപ്പ് ജംഗ്ഷനിൽ നിന്നും ദേശാഭിമാനി കോൺവെൻറ് റോഡിലേക്ക് വാഹന നിയന്ത്രണം ഉണ്ടായിരിക്കും.
10. Old Corporation Office ജംഗ്ഷനിൽ നിന്നും ആംഗ്ലോ ഇന്ത്യൻ സ്‌കൂൾ ഭാഗത്തേക്ക് വാഹന നിയന്ത്രണം ഉണ്ടായിരിക്കും.
11. ബാലാജി ജംഗ്ഷനിൽ നിന്നും ആംഗ്ലോ ഇന്ത്യൻ സ്‌കൂൾ ഭാഗത്തേക്ക് വാഹന നിയന്ത്രണം ഉണ്ടായിരിക്കു, കലോൽസവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകുന്നതാണ്.

webdesk12: