X

പി.എഫ്.ഐ ഹര്‍ത്താല്‍ അതിക്രമക്കേസ്;പിടിച്ചെടുത്ത വസ്തുവകകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: പോപുലര്‍ഫ്രണ്ട് ഹര്‍ത്താലിന്റെ ഭാഗമായി പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പിടിച്ചെടുത്ത വസ്തുവകകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.നടപടി നേരിട്ട വ്യക്തികള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കിയുള്ള വിശദമായ സത്യവാങ്മൂലം സര്‍ക്കാര്‍ സമര്‍പ്പിക്കണം. അതിനിടെ തന്റെ വസ്തുവകകള്‍ അന്യായമായി ജപ്തി ചെയ്തുവെന്ന് കാണിച്ച്‌ മലപ്പുറം സ്വദേശി ടി.പി.യൂസഫ് ഹൈക്കോടതിയെ സമീപിച്ചു.

പോപുലര്‍ഫ്രണ്ട് ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഇന്നലെയാണ് റെവന്യുറിക്കവറി നടപടികളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ജില്ലാ അടിസ്ഥാനത്തില്‍ നല്‍കിയ വിവരങ്ങളില്‍ 248 പേരുടെ സ്വത്ത് വകകള്‍ കണ്ടെത്തിയെന്നും ചേര്‍ത്തിരുന്നു. എന്നാല്‍ പിടിച്ചെടുത്ത വസ്തുവകകളുടെ വിശദമായ വിവരം സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശം.

webdesk12: