X
    Categories: Sports

ഉദ്ഘാടന ചടങ്ങ് ഡയരക്ടറില്ലാതെ

ടോക്കിയോ: ഇന്നാണ് ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങ്. പക്ഷേ ഒളിംപിക് സ്‌റ്റേഡിയത്തില്‍ കാണികളില്ലാത നടക്കുന്ന ഉദ്ഘാടന ചടങ്ങ് നടക്കുന്നത് ഷോ ഡയരക്ടര്‍ ഇല്ലാതെ. ഉദ്ഘാടനത്തിന് ഒരു ദിവസം ബാക്കി നില്‍ക്കെ ഷോ ഡയരക്ടര്‍ കെന്‍ഡാരോ കോബേഷിയെയാണ് സംഘാടകര്‍ പുറത്താക്കിയത്. രണ്ടാം ലോക മഹായുദ്ധ വേളയില്‍ നാസി സേന യൂറോപ്പിലെ ജൂതന്മാരെ കൊന്നടുക്കിയ ഹോളോകോസ്റ്റ് സംഭവത്തെ പരിഹസിച്ച് കോബിഷി നടത്തിയ ചില പരാമര്‍ശങ്ങളാണ് വിവാദമായതും പുറത്താക്കലില്‍ കലാശിച്ചതും.

23 വര്‍ഷം മുമ്പായിരുന്നു പുറത്താക്കലിന് ആധാരമായ സംഭവം. ജപ്പാനിലെ അറിയപ്പെടുന്ന കൊമേഡിയന്‍ ഷോ അവതാരകനാണ് കോബേഷി. കുട്ടികളുടെ ഒരു പരിപാടിയില്‍ പങ്കെടുക്കവെ തന്റെ സഹനടനോട് ചില പാവകള്‍ ചൂണ്ടിക്കാട്ടി നമുക്ക് ഹോളോകോസ്റ്റ് കളിക്കാമെന്ന് പറയുന്നുണ്ട്.

ഈ രംഗമാണ് ഇപ്പോള്‍ വാര്‍ത്താ ഏജന്‍സി വിവാദമാക്കിയത്. തുടര്‍ന്ന് ജപ്പാന്‍ പ്രധാനമന്ത്രി സംഭവത്തില്‍ ഇടപ്പെട്ടു. ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത കമന്റാണ് കോബേഷി നടത്തിയതെന്ന് ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതേ സുഖേ പറഞ്ഞു. ഇങ്ങനെയാണ് ഷോ ഡയരക്ടര്‍ പുറത്തായത്.

web desk 1: