ദുബൈ എമിഗ്രേഷനില്‍ നിന്ന് റസിഡന്‍സ് വിസ ലഭിച്ചിട്ടില്ലെങ്കില്‍ പുതിയ ജീവനക്കാരെ ജോലിക്ക് അനുവദിക്കരുതെന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം. യു.എ.ഇ മാനവവിഭവശേഷി, സ്വദേശിവത്കരണ വകുപ്പ്മന്ത്രാലയം വെബ്സൈറ്റ് മുഖേനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വര്‍ക്പെര്‍മിറ്റ് പുതിയ ജീവനക്കാരന് റെസിഡന്‍സി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് താല്‍ക്കാലികമായി മാത്രം നല്‍കുന്ന ഒന്നാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന്‍റെ ഭാഗമായാണ് മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. വര്‍ക്ക്പെര്‍മിറ്റിന് നല്‍കുന്ന അപേക്ഷകള്‍ അംഗീകരിക്കുന്നതിന് തൊഴിലുടമകള്‍ പാലിക്കേണ്ട അഞ്ച് പ്രധാന വ്യവസ്ഥകളും മന്ത്രാലയം വിശദീകരിച്ചു.
1. ഉടമയും തൊഴിലാളിയുംതമ്മിലുള്ള തൊഴില്‍ ബന്ധത്തെ സൂചിപ്പിക്കുന്ന രണ്ട് കക്ഷികളും ഒപ്പിട്ട വര്‍ക്ക് ഓഫര്‍ സമര്‍പ്പിക്കണം.
2. ജീവനക്കാരന്മറ്റൊരു കമ്ബനിയില്‍ നിലവിലുള്ള വര്‍ക്ക് പെര്‍മിറ്റോ കാര്‍ഡോ ഇല്ലെന്ന് പരിശോധിക്കണം.
3. ജീവനക്കാരന് 18 വയസും അതിനുമുകളിലും പ്രായമുണ്ടെന്ന് ഉറപ്പാക്കണം.
4. സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനത്തിന് ആനുപാതികമായ ജോലിയായിരിക്കണംജീവനക്കാരന് നല്‍കേണ്ടത്.
5. രാജ്യത്തെ അംഗീകൃത ബാങ്കുകളിലൊന്ന് മുഖേന മന്ത്രാലയത്തിന്‍റെ ബാങ്ക് അക്കൗണ്ടില്‍ഓരോ ജീവനക്കാരനും 3,000 ദിര്‍ഹം ബാങ്ക് ഗ്യാരണ്ടി നല്‍കണം . ജോലി പെര്‍മിറ്റിന്അപേക്ഷിക്കുമ്ബോള്‍ ആവശ്യമായ പ്രൊഫഷണല്‍ യോഗ്യതയോ വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടായിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.