X

‘ഒരുനാള്‍ ഇന്ത്യയില്‍ ഒരു മാധ്യമങ്ങളുമുണ്ടാകില്ല’; കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച്‌ മമത ബാനര്‍ജി

ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.’ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് സര്‍വേ.ഇത് മാധ്യമസ്വാതന്ത്ര്യത്തെ മാത്രമല്ല ബാധിക്കുന്നത്, ഒരു ദിവസം ഈ രാജ്യത്ത് ഒരു മാധ്യമങ്ങളും ഉണ്ടാകില്ല, മാധ്യമങ്ങളെ ഇതിനകം അവര്‍ നിയന്ത്രിച്ചിട്ടുണ്ട്’. മമത പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
‘കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് കഴിയില്ല, കാരണം അങ്ങനെ ചെയ്താല്‍ മാനേജ്മെന്റ് 24 മണിക്കൂറിനുള്ളില്‍ അവരെ പുറത്താക്കും. ഇതാണ് അവരുടെ നിയന്ത്രണ ശക്തി’. തന്റെ സഹതാപവും പിന്തുണയും മാധ്യമങ്ങള്‍ക്കും ബിബിസിക്കുമുണ്ടെന്ന് മമത ബാനര്‍ജി പറഞ്ഞു.

webdesk12: