X

തീര്‍ത്ഥാടകര്‍ നാളെ മുതല്‍ മക്കയില്‍ : മിന ഒരുങ്ങി

വിശുദ്ധ കര്‍മ്മത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ തീര്‍ത്ഥാടക ലക്ഷങ്ങളുടെ പാദസ്പര്‍ശമേറ്റ് പുളകം കൊണ്ട മിന പരിമിതമായ ഹജ്ജ് തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ അണിഞ്ഞൊരുങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ മുന്‍കരുതലുകളോടെ വിപുലമായ സൗകര്യങ്ങളാണ് മിനായില്‍ ഒരുക്കിയിട്ടുള്ളത്. മിനായില്‍ ആറ് ടവറുകളിലായി എഴുപത് ക്യാമ്പുകളാണ് ഇക്കൊല്ലത്തെ ഹാജിമാര്‍ക്ക് തയ്യാറാക്കിയിട്ടുള്ളത്. 4.37 ചതുരശ്ര മീറ്റര്‍ ചുറ്റളവിലാണ് ഓരോ തീര്‍ത്ഥാടകന്‍ക്കും ക്യാമ്പില്‍ നല്‍കിയിട്ടുള്ളത്. പ്രത്യേക പാക്കേജിലുള്‍പ്പെടുത്തി 5.33 ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ സൗകര്യങ്ങളുള്ള ടെന്റുകളും മിനയിലുണ്ട് . ആധുനികവല്‍ക്കരിച്ച ടെന്റുകള്‍ക്കും കര്‍മ്മങ്ങള്‍ നടക്കുന്ന പുണ്യ കേന്ദ്രങ്ങള്‍ക്കുമിടയില്‍ നിരവധി ഹെല്‍പ് സെന്ററുകളുടെ സേവനം ലഭ്യമാകും.

 

800 വനിതാ ജീവനക്കാരെ തീര്‍ത്ഥാടകരുടെ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്. ജനസാഗരം നിറഞ്ഞൊഴുകിയ തമ്പുകളില്‍ ഓരോ തീര്‍ത്ഥാടകനും വേര്‍തിരിച്ചു നല്‍കിയ വിശ്രമ കേന്ദ്രങ്ങളാണ് മിനായിലെ പുതിയ കാഴ്ച്ച. മുന്‍കാലങ്ങളെ പോലെ ചെറു സംഘങ്ങള്‍ കൂടുന്ന തമ്പുകള്‍ക്ക് പകരമാണ് ഈ സംവിധാനം. തീര്‍ഥാടകര്‍ ക്യാമ്പുകളിലേക്കും ടവറുകളിലേക്കും പ്രവേശിക്കുന്നതും പുറപ്പെടുന്നതും സ്മാര്‍ട്ട് കാര്‍ഡ് സ്‌കാന്‍ ചെയ്തുകൊണ്ടായിരിക്കും. ‘ക്ഷണവും മറ്റു സേവനങ്ങളുമെല്ലാം സ്മാര്‍ട്ട് കാര്‍ഡ് വഴി തന്നെയാണ് സമയബന്ധിതമായി ക്രമീകരിച്ചിരിക്കുന്നത്. തീര്‍ത്ഥാടകരുടെ ‘ഭക്ഷണം വിശ്രമം തുടങ്ങിയ കാര്യങ്ങള്‍ അവരവര്‍ക്ക് അനുവദിച്ച സ്ഥലങ്ങളില്‍ മാത്രമായിരിക്കുമെന്നാണ് കരുതുന്നത് .

ഹജ്ജിന്റെ കര്‍മങ്ങള്‍ നടക്കുന്ന മിന, അറഫ, മുസ്ദലിഫ, ജംറ , മസ്ജിദുല്‍ ഹറം, പ്രവാചക നഗരി എന്നവിടങ്ങളില്‍ സ്വീകരിക്കേണ്ട പ്രധാന മുന്‍കരുതല്‍ നടപടികളെല്ലാം ടീം ലീഡര്‍. ഗൈഡ് എന്നിവര്‍ യഥാ സമയം തീര്‍ത്ഥാടകരെ ബോധ്യപ്പെടുത്തും. പുണ്യ കര്‍മ്മം നിര്‍വഹിക്കാനായി തീര്‍ത്ഥാടകര്‍ നാളെ മുതല്‍ മക്കയിലെത്തും. ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് തെരഞ്ഞെടുക്കപെട്ട നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ തീര്‍ത്ഥാടകരെത്തുക. സഊദിയുടെ ദൂര ദിക്കുകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ജിദ്ദ, തായിഫ് മദീന വഴി മക്കയെ ലക്ഷ്യമാക്കി യാത്ര തുടങ്ങി. മക്കയിലെ നവാരിയ , ശറാഅ , അല്‍ഹദ സാഇദി തുടങ്ങിയ ‘ഭാഗങ്ങളിലെ പാര്‍ക്കിംഗ് കേന്ദ്രങ്ങളിലെത്തുന്ന തീര്‍ത്ഥാടകര്‍ ത്വവാഫുല്‍ ഖുദും നിര്‍വഹിക്കാന്‍ പ്രത്യേകം സജ്ജമാക്കിയ ബസുകളില്‍ വിശുദ്ധ ഹറമിലേക്ക് യാത്ര തിരിക്കും. മക്കയിലെത്തിയത് മുതല്‍ പ്രത്യേക നിരീക്ഷകരുടെ മേല്‍നോട്ടത്തിലാകും തീര്‍ത്ഥാടകര്‍.

 

ത്വവാഫ് നിര്‍വഹിച്ച ശേഷം ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറയ്ക്കാനായി തീര്‍ത്ഥാടകര്‍ സുരക്ഷാ വിഭാഗത്തിന്റെ അകമ്പടിയോടെ മിനയുടെ താഴ്‌വര ലക്ഷ്യം വെച്ച് നീങ്ങും. ആരോഗ്യസുരക്ഷക്ക് അതിപ്രാധാന്യമുള്ള രണ്ടാമത്തെ ഹജ്ജ് കര്‍മ്മമാണ് ഇക്കൊല്ലത്തേത്. ലോകവും സഊദിയും കോവിഡിന്റെ രൂക്ഷമായ പിടിയില്‍ പെട്ട സാഹചര്യത്തിലും ആയിരത്തോളം പേരെ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്ഷം വിശുദ്ധ ഹജ്ജ കര്‍മം നിര്‍വഹിപ്പിക്കാന്‍ തീരുമാനിച്ച സഊദി ‘ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ വിപ്ലവകരമായ തീരുമാനം ആഗോള മുസ്ലിംകളുടെ വാര്‍ഷിക മഹാ സംഗമം തടസമില്ലാതെ തുടരാന്‍ പ്രേരകമായി. കോവിഡ് വ്യാപനത്തിന് നേരിയ ശമനം വന്ന ഇക്കൊല്ലവും സ്വദേശികളും വിദേശികളുമായ അറുപതിനായിരം പേര്‍ക്ക് അവസരം നല്‍കി ഹജ്ജ് കര്‍മവുമായി മുന്നോട്ട് പോകാനുള്ള സല്‍മാന്‍ രാജാവിന്റെ തീരുമാനം അക്ഷരം പ്രതി നടപ്പിലാക്കുന്ന ദൗത്യമാണ് വിവിധ മന്ത്രാലയങ്ങള്‍ അതീവ ജാഗ്രതയോടെ ഏറ്റെടുത്തത്. ‘

 

web desk 3: