kerala

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചില്ലെങ്കില്‍ പ്രതിപക്ഷം ഇനിയും സമരം ചെയ്യുമെന്ന് വിഡി സതീശന്‍

By Test User

November 28, 2022

തിരുവനന്തപുരം:സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചില്ലെങ്കില്‍ പ്രതിപക്ഷം ഇനിയും സമരം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി.പദ്ധതി പിന്‍വലിക്കുന്നു എന്ന് പറയാനുള്ള ജാള്യത കൊണ്ടാണ് തുറന്നു പറയാത്തതെന്നും അദ്ദേഹം പരിഹസിച്ചു.

വിഴിഞ്ഞത്ത് ഇന്നലെ ഉണ്ടായ എല്ലാ സംഭവങ്ങള്‍ക്കും ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.കഴിഞ്ഞ 50 വര്‍ഷം വിവിധ സമരങ്ങളില്‍ നിന്ന് ഉണ്ടായ നഷ്ടം സി പി എമ്മില്‍ നിന്ന് ഈടാക്കേണ്ടിവരും.എ.കെ.ജി സെന്ററും സെക്രട്ടേറിയറ്റും വിറ്റാലും സി പി എം സമരങ്ങള്‍ കേരളത്തിനുണ്ടാക്കിയ നഷ്ടങ്ങള്‍ നികത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.