X

വിഴിഞ്ഞത്ത് തുറമുഖ നിര്‍മ്മാണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ നാളെ അപ്പീല്‍ നല്‍കുമെന്ന് ഫാ. യൂജിന്‍ പെരേര

വിഴിഞ്ഞത്ത് തുറമുഖ നിര്‍മ്മാണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ നാളെ അപ്പീല്‍ നല്‍കുമെന്ന് മത്സ്യത്തൊഴിലാളി സമരസമിതി ജനറല്‍ കണ്‍വീനറും ലത്തീന്‍ അതിരൂപതാ വികാരി ജനറലുമായ ഫാ.യൂജിന്‍ പെരേര. തുറമുഖ നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചൊതുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഫാ. യൂജിന്‍ പെരേര ആരോപിച്ചു.

അദാനി കമ്ബനിക്ക് തുറമുഖ നിര്‍മ്മാണവുമായി മുന്നോട്ട് പോകാമെന്ന കോടതി വിധിക്കെതിരെ നാളെ അപ്പീല്‍ നല്കും. വിഴിഞ്ഞത്ത് സംഘര്‍ഷത്തിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നും യുജിന്‍ പെരേര ആരോപിച്ചു. പ്രദേശവാസികളുമായി പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം വിശദീകരിച്ചു

 

web desk 3: