X

ചന്ദ്രിക മുന്‍ അസി. എഡിറ്റര്‍ പാലാട്ട് മൂസക്കോയ നിര്യാതനായി

കോഴിക്കോട്: ചന്ദ്രിക മുന്‍ അസി. എഡിറ്റര്‍ പാലാട്ട് മൂസക്കോയ (87) കുണ്ടുങ്ങല്‍ പള്ളിക്ക് സമീപം മാളിക്കല്‍ റോഡിലെ സി.സി. ഹൗസില്‍ നിര്യാതനായി.ഏറെക്കാലം സൗദി അറേബ്യയിലായിരുന്നു.

ഭാര്യ: പരേതയായ ചെറിയ ചക്കളത്തോപ്പ് ഹലീമ.
മക്കള്‍: സി.സി. അബൂബക്കര്‍ കോയ (അബു – മുന്‍ യുണിവേര്‍സിറ്റി ഫുട്‌ബോള്‍ താരം – റിയാദ്), സി.സി. സലാവുദ്ദീന്‍ (ഖത്തര്‍), സി.സി. ഹസ്സന്‍ (ഹെഡ്മാസ്റ്റര്‍, എം.എം.വി.എച്ച്.എസ്.എസ് പരപ്പില്‍), സലീമ, കദീജ (റിട്ട. അദ്ധ്യാപിക, കാലിക്കറ്റ് ഗേള്‍സ് എച്ച്.എസ്.എസ്), റിസ് വാന.

മരുമക്കള്‍: ചെറുവീട് കുഞ്ഞഹമ്മദ്, മൊല്ലാന്റകം ആലിക്കോയ, കാട്ടില്‍ വീട്ടില്‍ കൗലത്ത്, പി.പി. അബീന, സ്രാങ്കിന്റകം സിത്താര, പരേതനായ പി.എന്‍.എം. ഹാഷിം.

സഹോദരങ്ങള്‍: കെ.വി. അബ്ദുറഹിമാന്‍ (കണ്ണുര്‍), പി.പി. ഉമ്മര്‍ ഫാറൂഖ്, കെ.വി. കദീജബി, ബീവി, സൈനബ (കുഞ്ഞ), ഇച്ചാമി, പരേതരായ കെ.വി. മമ്മദ് കോയ ഹാജി, കെ.വി. ആലിക്കോയ, ആയിശ.

സി.സി. അബ്ദുറഹിമാന്‍ ഭാര്യാ സഹോദരനാണ്.

മയ്യത്ത് നമസ്‌ക്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് കണ്ണംപറമ്പ് പള്ളിയില്‍.

 

web desk 3: