X
    Categories: indiaNews

സൗദിയില്‍ ആറ് മാസത്തിനുള്ളില്‍ ജോലികളില്‍ നിന്ന് പുറത്തായത് ഒന്നര ലക്ഷത്തിലധികം സ്വദേശികള്‍

സൗദി അറേബ്യയില്‍ ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ ഒന്നര ലക്ഷത്തിലധികം സ്വദേശികള്‍ ജോലികളില്‍ നിന്ന് പുറത്തായതായി റിപ്പോര്‍ട്ട്.കണക്കുകള്‍ ഉദ്ധരിച്ച് സൗദിയിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജോലി ചെയ്യുന്ന സ്വദേശികളുടെ ആകെ എണ്ണത്തിന്റെ 58 ശതമാനം പേരും ജോലികളില്‍ നിന്ന് രാജിവെയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2022 ജനുവരി മുതല്‍ ജൂണ്‍ വരെ ആകെ 1,53,347 സ്വദേശികള്‍ തൊഴില്‍ വിപണിയില്‍ നിന്ന് പുറത്തുപോയെന്നാണ് കണക്കുകള്‍. ഇവരില്‍ ഏകദേശം 89,000 പേരാണ് ചെയ്തുകൊണ്ടിരുന്ന ജോലികളില്‍ നിന്ന് രാജിവെച്ചവര്‍. സൗദി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റ് ചെയ്ത സ്വദേശികളുടെ 58 ശതമാനം വരും ഈ കണക്ക്. 19 കാരണങ്ങളുടെ പേരിലാണ് സ്വദേശികള്‍ തൊഴില്‍ വിപണിയില്‍ നിന്ന് പുറത്തുപോകുന്നതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്, ഇവരില്‍ ഭൂരിപക്ഷവും രാജിവെച്ചവരാണെന്നും ചൂണ്ടിക്കാട്ടുന്നു.

 

web desk 3: