X

വിദ്യാര്‍ത്ഥിനിക്ക് പീഡനം ; സംഭവം മറച്ചുവെച്ച പ്രിന്‍സിപ്പല്‍ അടക്കം മൂന്നു അധ്യാപകര്‍ കൂടി അറസ്റ്റില്‍

കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ ആയിരുന്ന അധ്യാപകന്‍ അറസ്റ്റില്‍. പട്ടിമറ്റം മന്ത്രക്കല്‍ നടുക്കാലായില്‍ കിരണ്‍ കരുണാകരനെയാണ് തൃപ്പൂണിത്തറ പോലീസ് ഇന്‍സ്‌പെക്ടര്‍ വി ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കുറ്റകൃത്യം മറച്ചുവെക്കാന്‍ ശ്രമിച്ചതിന് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രിന്‍സിപ്പല്‍ തിരുവനന്തപുരം ഗിരിധനം വീട്ടില്‍ ശിവകല, അധ്യാപകരായ കോട്ടയം ബ്രഹ്മമംഗലം നെടുമ്പള്ളില്‍ വീട്ടില്‍ ശൈലജ, പനങ്ങാട് വെള്ളി പറമ്പില്‍ വീട്ടില്‍ ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

 

web desk 3: