X

വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നാല്‍ ഇനി 500 കോടി രൂപ വരെ പിഴ

ഡിജിറ്റല്‍ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ പിഴ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പിഴ 500 കോടി രൂപ വരെ വര്‍ദ്ധിപ്പിച്ച് വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കരട് ബില്‍ ഭേദഗതി ചെയ്തു.

2019ലെ കരടുരേഖ അനുസരിച്ച് വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പിഴ 15 കോടിയായിരുന്നു അല്ലാത്തപക്ഷം സ്ഥാപനത്തിന്റെ വാര്‍ഷിക വിറ്റു വരവിന്റെ 4% പിഴയായി അടക്കണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഈ കാരണം കൊണ്ടാണ് ഭേദഗതി ചെയ്ത് പിഴ തുക വര്‍ദ്ധിപ്പിച്ചത്. ഡിസംബര്‍ 17ന് കരട് രേഖയില്‍ ജനങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ സൗകര്യം ലഭിക്കും.

 

web desk 3: