X

റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ മുടങ്ങില്ലെന്ന് മന്ത്രി അനിലിന്റെ ഉറപ്പ്; ‘സമരത്തില്‍ നിന്ന് പിന്മാറണം’

കേന്ദ്ര സര്‍ക്കാര്‍ പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം അനുവദിച്ചു വരുന്ന ഭക്ഷ്യ ധാന്യങ്ങള്‍ക്കുള്ള കമ്മീഷന്‍ കൂടി കണ്ടെത്തേണ്ടി വന്ന സാഹചര്യത്തിലാണ് ബജറ്റ് വിഹിതം മതിയാകാതെ വന്നതെന്നും റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ മുടങ്ങില്ലെന്നും മന്ത്രി ജി.ആര്‍ അനില്‍.റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ ഇനത്തില്‍ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ 216 കോടി രൂപ അപര്യാപ്തമാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തില്‍ 102 കോടി രൂപ അധികമായി അനുവദിക്കണമെന്ന ശുപാര്‍ശ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്.

തുക ഉടന്‍ തന്നെ ലഭ്യമാക്കി വിതരണത്തിനുള്ള നടപടി സ്വീകരിക്കും. ഈ സാഹചര്യത്തില്‍ കടയടച്ച് സമരം നടത്താനുള്ള നീക്കത്തില്‍ നിന്നും റേഷന്‍ വ്യാപാരികള്‍ പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

 

web desk 3: