X

തോല്‍വിയിലും ആശ്വാസം; അര്‍ജന്റീന തോറ്റാലും മെസ്സിക്ക് റെക്കോര്‍ഡ്

ലയണല്‍ മെസ്സിക്ക് തോല്‍വിയിലും ആശ്വാസം പകരാന്‍ റെക്കോര്‍ഡ്. 4 ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ അര്‍ജന്റീനിയന്‍ താരമായി മെസ്സി മാറി.2006, 2014, 2018, 2022 ലോകകപ്പുകളില്‍ ഗോളുകള്‍ നേടിയാണ് മെസ്സി ചരിത്രം കുറിച്ചത്.

2006 ലോകകപ്പില്‍ സെര്‍ബിയ & മൊണ്ടിനെഗ്രോയ്ക്കെതിരായ ഗോളോടെയാണ് മെസ്സി തുടക്കം കുറിച്ചത്. ആ ഗോളോടെ ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും മെസ്സി മാറി.സൗദിക്കെതിരായ ഇന്നലത്തെ മത്സരത്തില്‍ 10-ാം മിനിറ്റില്‍ അര്‍ജന്റീന ആധിപത്യം പുലര്‍ത്തിയപ്പോള്‍ മെസ്സിയാണ് ഗോള്‍ നേടിയത്. അതും പെനാല്‍റ്റിയില്‍ നിന്ന്. മെസിയുടെ 92-ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. ലോകകപ്പിലെ ഏഴാം ഗോളും.

 

web desk 3: