X

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്ര ജനുവരിയില്‍; വാരണാസിയില്‍ നിന്നു ധാക്ക വഴി അസമിലേക്ക്

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദി ക്രൂസ് യാത്ര (world’s ongest river cruise)യാത്രയ്ക്ക് ജനുവരിയില്‍ തുടക്കമാവും. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2023 ജനുവരിയില്‍ ആരംഭിച്ച് ഏകദേശം 4000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഡംബര നദി ക്രൂസ് യാത്രയാണിത്.ആദ്യ നദി യാത്ര 2023 ജനുവരി 10 ന് ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ വിശുദ്ധ നഗരമായ വാരണാസിയില്‍ നിന്ന് പുറപ്പെടും. മാര്‍ച്ച് 1 ന് വടക്കുകിഴക്കന്‍ പ്രവിശ്യയായ അസമിലെ ദിബ്രുഗഡില്‍ സമാപിക്കുന്ന രീതിയിലാണ് യാത്രാ നടത്തുക.

 

ഗംഗാ വിലാസ് ക്രൂയിസ് എന്ന് വിളിക്കപ്പെടുന്ന ഈ യാത്ര ഉത്തര്‍പ്രദേശിലെ വാരണാസിയെ അസമിലെ കൊല്‍ക്കത്ത, ബംഗ്ലാദേശിലെ ധാക്ക എന്നിവിടങ്ങളിലൂടെ യാത്ര കടന്നു പോകും.
നദികളില്‍ യാത്രക്കാരുടെ ഗതാഗതം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിനു പുറമേ, ഉള്‍നാടന്‍ ജലപാത സംവിധാനങ്ങളുടെ വികസനം വ്യാപാര, ചരക്ക് സേവനങ്ങള്‍ സുഗമമാക്കുകയും അതിന്റെ പാതയിലെ പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള ടൂറിസത്തിന് ഉത്തേജനം നല്‍കുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ പാത വഴി വിഭാവനം ചെയ്യുന്ന്.

 

web desk 3: