X
    Categories: CultureNewsViews

പ്രഗ്യാ സിങിന്റെ ഹർജി തള്ളി; ഭീകരവാദ കേസിൽ വിചാരണക്ക് ഹാജരാകണമെന്ന് കോടതി

ന്യൂഡൽഹി: വിചാരണക്ക് നേരിട്ട് ഹാജരാവുന്നതിൽ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മലേഗാവ് ഭീകരാക്രമണ കേസ് പ്രതിയും ബി.ജെ.പി എം.പിയുമായ സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ സമർപ്പിച്ച ഹർജി പ്രത്യേക എൻ.ഐ.എ കോടതി തള്ളി. പാർലമെന്റ് നടപടികളിൽ പങ്കെടുക്കേണ്ടതുള്ളതിനാൽ, കേസിൽ ഇന്ന് മുതൽ ജൂൺ ഏഴ് വരെ നടക്കുന്ന വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്നാണ് പ്രഗ്യ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാൽ, ഈയാഴ്ച വിചാരണ നടപടികൾക്ക് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.

മെയ് 21-ന് പ്രഗ്യക്കും മറ്റ് പ്രതികളായ ലഫ്. കേണൽ പ്രസാദ് പുരോഹിത്, സുധാകർ ചതുർവേദി എന്നിവർക്കും നേരിട്ട് ഹാജരാകുന്നതിൽ നിന്ന് കോടതി വിടുതൽ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പ്രഗ്യ വീണ്ടും ഹർജി നൽകിയത്. വിചാരണാ സമയത്ത് കേസിലെ ഏഴ് പ്രതികളും ഹാജരുണ്ടായിരിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

2008 സെപ്തംബർ 29-നാണ് മഹാരാഷ്ട്രയിലെ മലേഗാവിൽ എട്ട് പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: