X
    Categories: MoreViews

ഹാദിയ കേസ്: എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി; ഹാദിയയുടെ വാദം കേട്ട ശേഷം അന്തിമ തീരുമാനം

ന്യൂഡല്‍ഹി: ഹാദിയ കേസ് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ അന്വേഷണത്തിന് മേല്‍നോട്ടം നല്‍കുമെന്ന് കോടതി അറിയിച്ചു. ഹാദിയയുടെ വാദം കേട്ട ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അറിയിച്ചു. മതം മാറിയതിന്റെ പേരില്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഉത്തരവ്.
അന്വേഷണത്തിന് അനുമതി തേടി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കേരള പൊലീസിന്റെ അന്വേഷണം നടക്കുന്നതിനാല്‍ എന്‍ഐഎ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ഷെഫീന്‍ ജഹാനു വേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞു. കേസിലെ അന്വേഷണ വിവരങ്ങള്‍ എന്‍ഐഎയുമായി പങ്കുവെക്കാന്‍ കേരള പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് എന്‍ഐഎ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു.

chandrika: