X

നിമിഷയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി: ഉടന്‍ വാദം കേള്‍ക്കാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളത്തിലെ ലൗജിഹാദ് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്, അഫ്ഗാനിലേക്ക് പോയ നിമിഷ എന്ന ഫാത്തിമയുടെ മാതാവ് ബിന്ദു സമര്‍പ്പിച്ച ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കില്ല. ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി സന്നദ്ധത അറിയിച്ചെങ്കിലും രണ്ടാഴ്ചക്കുള്ളില്‍ മാത്രമേ കേസ് ലിസ്റ്റ് ചെയ്യൂവെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അഡ്വ. ഐശ്വര്യ ഭാട്ടി മുഖേനയാണ് ബിന്ദു സമ്പത്ത് സുപ്രീംകോടതിയെ സമീപിച്ചത്.

കേരളത്തിലെ മതപരിവര്‍ത്തനങ്ങള്‍ക്ക് ഐ.എസുമായി ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം. കേസ് അടിയന്തരമായി വാദം കേള്‍ക്കണമെന്നും ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയക്കണമെന്നും പരാതിക്കാരിയുടെ അഭിഭാഷക ആവശ്യപ്പെട്ടു. എന്നാല്‍ കേസില്‍ വാദം കേള്‍ക്കാമെങ്കിലും രണ്ടാഴ്ചക്കകം ലിസ്റ്റു ചെയ്ത് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയക്കാമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം.

chandrika: