X

കോണ്‍ഗ്രസ് ടിക്കറ്റില്‍ ഒമ്പത് മുസ്‌ലിം എം.എല്‍.എമാര്‍

കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച 15 മുസ്‌ലിം സ്ഥാനാര്‍ഥികളില്‍ ഒമ്പതു പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. 224 അംഗ വിധാന്‍ സഭയിലേക്ക് വിജയിച്ച എല്ലാ മുസ്‌ലിം എം.എല്‍.എമാരും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചവര്‍. ആസിഫ് സേട്ട് (ഉത്തര്‍ ബെല്‍ഗാം), കനീസ് ഫാത്തിമ (ഉത്തര്‍ ഗുല്‍ബര്‍ഗ), റഹിം ഖാന്‍ (ബിദര്‍), റിസ്‌വാന്‍ അര്‍ഷാദ് (ശിവാജി നഗര്‍), എന്‍. എ. ഹാരിസ് (ശാന്തി നഗര്‍ ), സമീര്‍ അഹമ്മദ് ഖാന്‍ (ചമരാജ് പേട്ട്), യു.ടി ഖാദര്‍ ( മംഗലാപുരം), തന്‍വീര്‍ സേട്ട് (നരസിംഹ രാജ ), ഇഖ്ബാല്‍ ഹുസൈന്‍ (രാമാനഗരം) എന്നിവരാണ് വിജയിച്ച മുസ്‌ലിം സ്ഥാനാര്‍ഥികള്‍.

കഴിഞ്ഞ തവണ ഏഴ് എം.എല്‍.എമാരാണുണ്ടായിരുന്നത്. ജെ.ഡി.എസ് ഇത്തവണ 23 മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും ആരും വിജയിച്ചില്ല. 2008ല്‍ ഒമ്പത് മുസ്‌ലിം എം.എല്‍.എമാരാണുണ്ടായിരുന്നത്. 2013ല്‍ ഇത് പതിനൊന്നായി ഉയര്‍ന്നു. രണ്ടു എം.എല്‍.എമാര്‍ ജെ.ഡി.എസ്സില്‍ നിന്നായിരുന്നു. സംസ്ഥാനത്തെ മൊത്തം മണ്ഡലങ്ങളില്‍ പത്തൊമ്പത് ഇടത്തെങ്കിലും മുപ്പത് ശതമാനത്തിനും മുകളില്‍ മുസ്‌ലിം വോട്ടര്‍മാരാണുള്ളത്. 16 എം.എല്‍.എമാരുണ്ടായിരുന്ന 1978ലാണ് ഏറ്റവുമധികം മുസ്‌ലിം എം.എല്‍.എമാര്‍ വിധാന്‍ സഭയിലുണ്ടായിരുന്നത്. ഏറ്റവും കുറവ് രാമകൃഷ്ണ ഹെഗഡെയുടെ മുഖ്യമന്ത്രി കാലത്തും. രണ്ടു എം.എല്‍.എമാരായിരുന്നു 1983ലുണ്ടായിരുന്നത്.

ബജ്‌റംഗ് ദള്‍ വിവാദം അവാസന നിമിഷത്തിലും വോട്ടാക്കാന്‍ ബി.ജെ.പി ആവതു ശ്രമിച്ചിരുന്നു. എന്നാല്‍ ആ ശ്രമങ്ങളെല്ലാം പാഴായി. മാത്രവുമല്ല പഴയ മൈസൂരു പ്രദേശങ്ങളിലടക്കം മുസ്‌ലിം വോട്ടുകള്‍ കോണ്‍ഗ്രസിനു പിന്നില്‍ ഏകീകരിക്കാന്‍ ഈ വിവാദം കാരണവുമായി. ഓള്‍ഡ് മൈസൂരില്‍ വോക്കലിംഗ വോട്ടുകള്‍ ജെ.ഡി.എസ്സിനും മുസ്‌ലിം വോട്ടുകള്‍ കോണ്‍ഗ്രസിനും ജെ.ഡി.എസ്സിനുമായി വിഭജിക്കപ്പെടാറാണ് പതിവ്. എന്നാല്‍ ഇത്തവണ വോക്കലിംഗ വോട്ടുകള്‍ കോണ്‍ഗ്രസിന് മാത്രമായി ഏകീകരിക്കപ്പെട്ടു. എസ്.ഡി.പി.ഐ പതിനാറ് സീറ്റുകളിലും എ.ഐ.എം.ഐ.എം രണ്ട് സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി. ഉവൈസിയുടെ എ.ഐ.എം.ഐ.എം ജെ.ഡി.എസ്സിനോട് സംഖ്യസാധ്യത തേടിയെങ്കിലും അവസാന നിമിഷം അവര്‍ പിന്മാറുകയാണുണ്ടാത്.

webdesk11: