X

നിപ: 216 പേരെ സമ്പര്‍ക്ക പട്ടികയില്‍ നിന്ന് ഒഴിവാക്കി

നിപ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന 216 പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വ്യാഴാഴ്ച സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത് 649 പേര്‍. പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ലഭിച്ച മൂന്ന് ഫലങ്ങളും നെഗറ്റീവ് ആണ്.

നിലവില്‍ ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനിലയില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. കോള്‍ സെന്ററില്‍ നാല് ഫോണ്‍ കോളുകളാണ് വന്നത്. ഇതുവരെ 1,390 പേര്‍ കോള്‍ സെന്ററില്‍ ബന്ധപ്പെട്ടു. നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

webdesk14: