X

ശബരിമല: എന്‍.കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബില്‍ ഇന്ന് ലോക്‌സഭയില്‍

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തിനെതിരായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി നല്‍കിയ സ്വകാര്യ ബില്‍ ഇന്ന് ലോക്‌സഭയില്‍. മുത്തലാഖ് ബില്‍ വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിക്കും. നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയും ഇന്ന് നടക്കും. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളില്‍ തല്‍സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് സ്വകാര്യബില്‍.

ശബരിമല ഉള്‍പ്പെടെ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി നല്‍കിയ നാല് സ്വകാര്യ ബില്ലുകള്‍ക്ക് അവതരണാനുമതി ലഭിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി 200 ദിവസവും കുറഞ്ഞ കൂലി 800 രൂപയുമാക്കണം, ഓട്ടോ തൊഴിലാളികളടക്കമുള്ള അസംഘടിത തൊഴിലാളികളെ ഇ.എസ്.ഐ പരിധിയില്‍ കൊണ്ട് വരണം, സര്‍ഫേസി നിയമത്തില്‍ നിന്ന് ചെറുകിട, ഇടത്തരം വായ്പകള്‍ എടുത്തവരെ ഒഴിവാക്കണം എന്നിവ സംബന്ധിച്ചാണ് ബാക്കി സ്വകാര്യ ബില്ലുകള്‍. സര്‍ക്കാര്‍ കഴിഞ്ഞ തവണ കൊണ്ടുവന്ന മുത്തലാഖ് ബില്ല് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിക്കും. കഴിഞ്ഞ തവണ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നില്ല. രാഷ്ട്രപതിയുടെ നയപ്രസംഗവും ഇരു സഭകളിലും വരും.

chandrika: