X

സെന്‍കുമാറിന്റേയും സംഘപരിവാറിന്റേയും വാദങ്ങള്‍ പൊളിയുന്നു; കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ റിപോര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്. വ്യക്തികളുടെ സ്വാധീനത്തിലും മറ്റും ഒട്ടേറെ പെണ്‍കുട്ടികള്‍ ഇസ്ലാംമതം സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത് ലൗ ജിഹാദാണെന്നതിന് തെളിവില്ലെന്നും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് മാതൃഭൂമിയാണ് പുറത്തുവിട്ടത്.

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടായിരുന്നുവെന്ന മുന്‍ പോലീസ് മേധാവിയും ഇന്റലിജന്‍സ് മേധാവിയുമായിരുന്ന ടി.പി. സെന്‍കുമാറിന്റെയും സംഘപരിവാറിന്റേയും വാദങ്ങളെ തള്ളിക്കളയുന്നതാണ് പുതിയ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ലൗ ജിഹാദ് ഉണ്ടായിരുന്നുവെന്നാണ് മുന്‍ പോലീസ് മേധാവിയും ഇന്റലിജന്‍സ് മേധാവിയുമായിരുന്ന ടി.പി. സെന്‍കുമാര്‍ പറഞ്ഞിരുന്നത്. ലൗ ജിഹാദ് വിഷയത്തില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം രണ്ടുകേസുകളില്‍ അന്വേഷണം നടത്തിയിരുന്നതായി സെന്‍കുമാര്‍ പറഞ്ഞിരുന്നു. രണ്ടുകേസിലും പ്രണയം നടിച്ച് പെണ്‍കുട്ടികളെ മറ്റുവഴിക്ക് കൊണ്ടുപോയതായി തെളിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ ഇതിനു വിരുദ്ധമാണ് ആഭ്യന്തര വകുപ്പിന്റെ അന്വേഷണ രേഖ.

കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്ന ജില്ലയായി കണ്ടെത്തിയിരിക്കുന്നത് തൃശ്ശൂരാണ്. പാലക്കാടാണ് രണ്ടാമത്. മതംമാറ്റത്തിനുപിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് പ്രധാനമായും പരിശോധിക്കുന്നത്. 2016-ല്‍ കേരളത്തില്‍നിന്നു ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായ 21 പേരില്‍ അഞ്ചുപേര്‍ മതംമാറിയവരാണ്. മലബാര്‍ മേഖലയില്‍ ഇസ്ലാം മതം സ്വീകരിച്ച 568 പേരുടെ വിവരങ്ങള്‍ പഠനവിധേയമാക്കിയ ആഭ്യന്തരവകുപ്പ്, മതംമാറിയവരുടെ പ്രത്യേകതകളും രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നത് ഹിന്ദു മതത്തില്‍ നിന്നുമാണ്. 82 ശതമാനം. ഇതില്‍ പിന്നാക്ക വിഭാഗക്കാരാണ് കൂടുതലും. 64.6 ശതമാനം. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് 17.9ശതമാനം ആളുകള്‍ മതം മാറിയിട്ടുണ്ട്.

അണുകുടുംബങ്ങളില്‍നിന്നുള്ളവരാണ് മതം മാറിയവരില്‍ ഏറെയും. 65 ശതമാനവും അണുകുടുംബങ്ങളില്‍ നിന്നുള്ളവരാണ്. കൂട്ടുകുടുംബങ്ങളില്‍നിന്നുള്ളവര്‍ 32 ശതമാനമാണ്. മലബാര്‍ മേഖലയില്‍ ഇസ്ലാം മതം സ്വീകരിച്ച 568 പേരുടെ വിവരങ്ങള്‍ പഠനവിധേയമാക്കിയ ആഭ്യന്തരവകുപ്പ്, മതംമാറിയവരുടെ പ്രത്യേകതകളും രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്ന ജില്ലയായി കണ്ടെത്തിയിരിക്കുന്നത് തൃശ്ശൂരാണ്. പാലക്കാടാണ് രണ്ടാമത്. ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നത് ഹിന്ദു മതത്തില്‍ നിന്നുമാണ്. 82 ശതമാനം. ഇതില്‍ പിന്നാക്ക വിഭാഗക്കാരാണ് കൂടുതലും. 64.6 ശതമാനം. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് 17.9ശതമാനം ആളുകള്‍ മതം മാറിയിട്ടുണ്ട്

കേരളത്തില്‍ രണ്ടുവര്‍ഷങ്ങളില്‍ നടന്ന മതപരിവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണം നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് ഗംഗാറാം മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലെത്തി ഇക്കാര്യത്തില്‍ വിവരശേഖരണം നടത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

.

chandrika: