X
    Categories: gulfNews

അബുദാബിയില്‍ ഇനി പ്ലാസ്റ്റിക് കവറുകള്‍ കുന്നുകൂടില്ല

റസാഖ് ഒരുമനയൂര്‍

അബുദാബി: പരിസ്ഥിതി സംരക്ഷണം ഉറപ്പ വരുത്തുന്നതിന്റെ ഭാഗമായി അബുദാബിയില്‍ ആരംഭിച്ച പ്ലാസ്റ്റിക് നിയന്ത്രണം ശ്രദ്ധേയമായി. ആദ്യഘട്ടമെന്ന നിലയില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍നിന്നാരംഭിച്ച പ്ലാസ്റ്റിക് നിയന്ത്രണം ആദ്യദിനത്തില്‍ തന്നെ എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റി.

ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍നിന്നും നാലും അഞ്ചും അല്ലെങ്കില്‍ അതിലേറെയും പ്ലാസ്റ്റിക് കവറുകള്‍ തൂക്കി പോയിരുന്നവര്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത കവറുകളുമായാണ് ഷോപ്പിംഗ് കഴിഞ്ഞുമടങ്ങിയത്.

ആദ്യദിനം ലൂലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഒരുക്കിയ സജ്ജീകരണം കാണാന്‍ ഉന്നത ഉദ്യോഗസ്ഥര്‍തന്നെ  നേരിട്ടെത്തിയിരുന്നു. അബുദാബി പരിസ്ഥിതി വിഭാഗം സെക്രട്ടറി ജനറല്‍ ഡോ.ശൈഖ സാലം അല്‍ദാഹിരി, അബുദാബി ബിസ്‌നസ് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് മുനിഫ്  അല്‍മന്‍സൂരി, അബുദാബി എകണോമിക് ഡയറക്ടര്‍ അഹമ്മദ് താരിഷ് അല്‍ഖുബൈസി, ഡോ.മറിയം ഹാരിബ് അല്‍സുവൈദി, സെയ്ഫി രൂപവാല, ശാബു അബ്ദല്‍ മജീദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

web desk 3: