X
    Categories: indiaNews

ട്രെയിനില്‍ ഇനി രാത്രി ഉച്ചത്തില്‍ പാട്ടും സംസാരവും വേണ്ട;റെയില്‍വേയുടെ പുതിയ ഉത്തരവ്

രാത്രി പത്ത്മണിക്ക് ശേഷം ഉച്ചത്തില്‍ പാട്ട്‌വെക്കുന്നതും ഫോണില്‍ ഉറക്കെ സംസാരിക്കുന്നതും വിലക്കി ഇന്ത്യന്‍ റെയില്‍വേ.ട്രെയിന്‍ യാത്ര കൂടുതല്‍ സുഖകരമാക്കാനാണ് റെയില്‍വേയുടെ ഈ നടപടി.ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

രാത്രിയില്‍ ഉച്ചത്തില്‍ പാട്ടവെക്കുക,കൂടി ഇരുന്ന് ഉച്ചത്തില്‍ സംസാരിക്കുക,എന്നിവയും കൂടാതെ രാത്രി പത്ത് മണിക്ക് ശേഷം ലൈറ്റ് ഓഫക്കണമെന്ന നിര്‍ദേശവും റെയില്‍വേ മുന്നോട്ട് വെക്കുന്നു.അതുപൊലെ റെയില്‍വേയിലെ സ്റ്റാഫുകള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തില്‍ പ്രവര്‍ത്തിക്കണമെന്നും റെയില്‍വേ നിര്‍ദ്ദേശിക്കുന്നു..എന്നാല്‍ മറ്റ് യാത്രക്കാരുടെ പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും റെയില്‍വേ വ്യക്തമാക്കുന്നു.

web desk 3: