X
    Categories: CultureMoreViews

യു.പിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം: ഒരാള്‍ കൊല്ലപ്പെട്ടു

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കുപ്രസിദ്ധ കുറ്റവാളിയായ ശ്രാവണ്‍ (30) ആണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. നോയിഡയിലെ പര്‍ത്താല ചൗക്കിലാണ് ഏറ്റുമുട്ടലുണ്ടായത്. ശ്രാവണും കൂട്ടാളികളും ഒളിച്ചിരിക്കുന്നുണ്ടെന്ന് വിവരം കിട്ടിയതിനെ തുടര്‍ന്ന് പൊലീസ് ഈ പ്രദേശം വളയുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് ശ്രാവണ്‍ കൊല്ലപ്പെട്ടത്.

ഇയാളുടെ തലക്ക് പൊലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. കൊലപാതം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകശ്രമം, വാഹനമോഷണം തുടങ്ങിയ കേസുകളില്‍ പ്രതിയാണിയാള്‍. ഇയാളുടെ പേരില്‍ 12 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: